2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ ജയസൂര്യയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്. തന്റെ കുടുംബത്തോടെപ്പമുളള ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഇന്ന് മകൾ വേദയുടെ പിറന്നാൾ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് നടൻ ജയസൂര്യയും കുടുംബവും. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ആഘോഷമായിരുന്നു മകൾക്കായി ജയസൂര്യ ഒരുക്കിയത്. പ്രശസ്ത സംവിധായകനും ഫോട്ടോഗ്രഫറുമായ അനീഷ് ഉപാസന ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വേദക്കുട്ടിയുടെ പിറന്നാളാഘോഷം;കൂടെ ഞാനെടുത്ത കുറച്ചു ചിത്രങ്ങളും’ എന്ന കുറിപ്പോടെയാണ് അനീഷ് ചിത്രങ്ങൾ പങ്കുവച്ചത്. കൊച്ചുസുന്ദരിക്ക് ആശംസയുമായി നിരവധിപ്പേരാണ് എത്തിയത്.
ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ വേഷമിട്ടു. ജയസൂര്യ നായകനായി പ്രേക്ഷകരിലേക്ക് ഒടുവിൽ എത്തിയ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രമാണ് . അതേസമയം, ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘വെള്ള’മാണ്. കണ്ണൂർ സ്വദേശിയായ ഒരാളുടെ ജീവിതത്തിൽ നടന്ന ചില യാഥാർത്ഥ സംഭവങ്ങളാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.