കുടുംബനായകന്‍ ജയറാമിനെ മുഖ്യറോളില്‍ എത്തിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പട്ടാഭിരാമന്റെ ഷൂട്ടിങ് മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് തുടക്കമാകും. ചിത്രത്തില്‍ മിയയാണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പട്ടാഭിരാമനിലെ മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത് ഷീലു എബ്രഹാമും ഷംനാ കാസിമുമാണ്. ദിനേശ് പള്ളത്ത് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രനാണ്.
അതേസമയം ജയറാമും വിജയ് സേതുപതിയും അഭിനയിക്കുന്ന മാര്‍ക്കോണി മത്തായി ചങ്ങനാശേരിയില്‍ ഷെഡ്യൂള്‍ പായ്ക്കപ്പായി.സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി. നിര്‍മ്മിച്ച് സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ വെള്ളിയാഴ്ച ചേര്‍ത്തല പൂച്ചാക്കലില്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിച്ച് തുടങ്ങുന്നത് എന്നാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.