വന്‍ ഹൈപ്പുമായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് അറ്റ്‌ലിയുടെ സംവിധാനത്തിലിറങ്ങിയ ജവാന്‍. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍, ചിത്രം തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരിക്കുകയാണ്.
ടെലഗ്രാം, ടൊറന്റ്, തമിഴ്‌റോക്കോഴ്‌സ് വെബ്‌സൈറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
പുറത്തിറങ്ങിയ ദിവസം തന്നെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകരും. എച്ച് ഡി ക്വാളിറ്റിയില്‍ തന്നെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ മാത്രം 350ഓളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മുണ്ട്.ദ്യ ദിവസം തന്നെ ചിത്രം 75 കോടി രൂപ കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മതാക്കള്‍.ചിത്രത്തല്‍ നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ദീപിക പദുകോണ്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രിയ മണി, സന്യ മല്‍ഹോത്ര, യോഗിബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും തമിഴ് നാട്ടിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.