Latest News

തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു; ഇത് കേട്ട കോഡിനേറ്ററും ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് നിര്‍ബന്ധിച്ചു; പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് നടി ജസീല പണ്‍വീര്‍

Malayalilife
 തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു; ഇത് കേട്ട കോഡിനേറ്ററും ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് നിര്‍ബന്ധിച്ചു; പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് നടി ജസീല പണ്‍വീര്‍

സ്റ്റാര്‍ മാജിക് ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടി ജസീല പണ്‍വീര്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.മലയാളത്തിലെ സീരിയലുകളില്‍ സജീവമായിരുന്ന  താരം എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വച്ചത്.

..'പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളാണ് പരിപാടിയില്‍ പങ്ക് വച്ചത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.

ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു.

ഷോയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ വൈറലാണ്. മെയ് 9 തിങ്കളാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.

jaseela-parveen talks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES