ചൈനീസ് ലുക്കില്‍ മോഹന്‍ലാല്‍; വൈറലായി ഇട്ടിമാണിയുടെ പുതിയ പോസ്റ്റര്‍

Malayalilife
topbanner
ചൈനീസ് ലുക്കില്‍ മോഹന്‍ലാല്‍; വൈറലായി ഇട്ടിമാണിയുടെ പുതിയ പോസ്റ്റര്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റേതായി അണിയറയിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പേള്‍ മുതല്‍ ഇട്ടിമാണിയുടെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതിന്റെ ആക്കം കൂട്ടി.  മാര്‍ഗംകളി വേഷത്തില്‍ 'സുന്ദരി'യായി നില്‍ക്കുന്ന മോഹന്‍ലാലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പോസ്റ്റര്‍ വളരെ പെട്ടെന്നാണ് വൈറലായത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഭാഷയുമായി ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ ചൈനീസ് ലുക്കില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ ചൈനീസ് ലുക്കിലുള്ള പുതിയ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചൈനീസ് വേഷത്തില്‍ രണ്ട് കയ്യും ഉയര്‍ത്തിയുള്ള പോസ്്റ്റര്‍ പുറത്തിറങ്ങിതോടെ എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന സംശയവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. 

ഒടിയന്‍, ലൂസിഫര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ശേഷം താരത്തിന്റെതായി ഒരുങ്ങുന്നത് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ്. കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഒരുങ്ങുന്നുണ്ട്. 


 

mohanlal new movie ittymaani made in china new poster released

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES