താരസംഘടനയായ അമ്മയുടെ ഭരണസമതി രാജിവെക്കുന്നതിലേക്ക് നയിച്ച വിവാദങ്ങളില്‍ തന്റെ ഭാഗം ശക്തമായി വിശദീകരിച്ചത് അന്‍സിബ ഹസനായിരുന്നു. സംഘടനക്കായി വെണ്ണലയിലെ ക്ഷേത്രത്തിന്റെ ്സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ ശ്രമിച്ചതിനെ തള്ളിപ്പറഞ്ഞാണ് അന്‍സിബ നേരത്തെ വാര്‍്ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി അന്‍സിബ രംഗത്തു വന്നു.
ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമ്മ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തന്റെ വ്യക്തിപരമായ നിലപാടുകളെക്കുറിച്ചും അന്‍സിബ മനസ്സ് തുറന്നത്. സിനിമാ മേഖലയിലെ ഒരു പ്രമുഖ പുരസ്‌കാര ചടങ്ങിന് വന്‍ തുക സംഭാവനയായി നല്‍കിയ ഒരു മതസ്ഥാപനത്തിന്റെ നടപടിയെ അന്‍സിബ ശക്തമായി ചോദ്യം ചെയ്തു. മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' നേരിടുന്ന നിലവിലെ പ്രതിസന്ധികളെക്കുറിച്ചും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അന്‍സിബ മറുപടി നല്‍കിയത്.
മതസ്ഥാപനത്തില്‍ നിന്ന് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കരുത് എന്ന് പറഞ്ഞതിന് കാരണം ആ മതസ്ഥാപനത്തിന്റെ പണം ആ മതസ്ഥാപനത്തിനുള്ളതാണ്, അവിടെ വരുന്ന ഭക്തര്‍ക്കുള്ളതാണ്. അത് ഏത് മതസ്ഥാപനമായിക്കൊള്ളട്ടെ. അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ട പണമല്ല എന്നത് കൊണ്ടാണെന്ന് നടി വ്യക്തമാക്കി.മുസ്ലിമായതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് കേള്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്നുവെന്നും അന്‍സിബ പറഞ്ഞു. ''ഞാനൊരു ഇന്ത്യന്‍ പൗരയാണ്. പാകിസ്താനിലേക്ക് പോ എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. ചിലതൊക്കെ ഞാന്‍ അവഗണിക്കാറാണ് പതിവ്. ചിലപ്പോള്‍ എന്നോട് എന്തിനാണ് ഇത് പറയുന്നതെന്ന് വിചാരിക്കും.
അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന എല്ലാവരും ഇന്ത്യക്കാരാണ്. ഒരാളോട് മാത്രം ആ ഒരു ചോദ്യം ചോദിക്കുന്നത് ഒരാളെ മാത്രം പിക്ക് ചെയ്ത് അപ്പുറത്ത് ഇട്ടതുപോലെ തോന്നും. നമ്മള്‍ അങ്ങനെയൊന്നും ചിന്തിക്കാതെ ജീവിക്കുന്ന സ്ഥലമാണ് കേരളം. അത് ഇനി ഒരാള്‍ക്ക് ഉണ്ടാവരുത്'' അന്‍സിബ പറയുന്നു. ഒരു അഭിനേത്രിയെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നതിലുപരി എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യം നമ്മുടെ ഇന്നത്തെ സാമൂഹിക വ്യവസ്ഥ എല്ലാവര്‍ക്കുമറിയാം അപ്പോള്‍ പത്രം വായിക്കുന്നവരാണ് എല്ലാവരും. ഞാന്‍ ഇസ്ലാം മതവിശ്വാസിയാണ്. പക്ഷെ മതത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ച് ജീവിക്കുന്ന ഒരാളല്ല. അങ്ങനെയുള്ള എന്നെ വര്‍ഗീയവാദിയാക്കാന്‍ ഇത്ര ഈസിയായിട്ട് പറ്റുമെങ്കില്‍ ഇതെല്ലാം പാലിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അങ്ങനെയുള്ളവരെ ഇങ്ങനെയാക്കില്ലേ? ഇതൊരിക്കലും തമാശയല്ല.
എന്റെ ഭാഗം പറയാന്‍ ഞാനെ ഉള്ളൂ, ആരുമില്ല ഞാന്‍ തന്നെ പറയണം. ഞാന്‍ പറഞ്ഞ് തെളിയിക്കേണ്ട അവസ്ഥയാണ്. ഒരു അഡ്വക്കേറ്റിന് കൊണ്ടുവന്ന് എനിക്ക് വേണ്ടി സംസാരിക്കാന്‍ പറ്റില്ല. അന്ന് സംസാരിച്ചില്ലെങ്കില്‍ പിന്നെ ജീവിതത്തിലൊരിക്കലും സംസാരിക്കാന്‍ സാധിക്കില്ല എന്ന ഉള്‍ബോധ്യത്തോടു കൂടിയാണ് ഞാന്‍ സ്റ്റേജില്‍ കയറി സംസാരിച്ചത്. ഉള്ളിന്റെ ഉള്ളില്‍ നിന്നും വന്ന വാക്കുകളായിരിക്കും അത്. അമ്മയില്‍ നിന്നും പോയ അതിജീവിത ഉള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞുള്ള ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചില മെമ്പേഴ്സിന് അതിനോട് താല്‍പര്യമില്ലെന്നാണ് പ്രസിഡന്റ് അന്ന് പറഞ്ഞത്.
ആ ചിലര്‍ ആരാണെന്ന് പറയണ്ടേ. അല്ലെങ്കില്‍ ഈ 504 പേരുടെയും നേരെയാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതാരണെന്ന് വ്യക്തമാക്കണമായിരുന്നു. അത് ആരും ചോദിച്ചിട്ടുമില്ല. ഞാനുള്‍പ്പെടെ ചോദിച്ചില്ല. ജനറല്‍ ബോഡി വരുമ്പോള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കാന്‍ പറ്റിയിട്ടില്ല. എന്റെ വിഷയം തന്നെ പറഞ്ഞുതീര്‍ക്കാന്‍ എനിക്ക് അവസരം കിട്ടുന്നുണ്ടായിരുന്നില്ല. അവരെ വിളിക്കണമെന്നാണ് അടുത്ത കമ്മിറ്റിയോടുള്ള എന്റെ അഭ്യര്‍ഥന.
അമ്മ സംഘടന വളരെ ലക്ഷൂറിസായിട്ടുള്ള സംഘടനയാണ്. ഇത്ര ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെയുണ്ടാകില്ല. പുറത്ത് ഐക്യമില്ല എന്നൊക്കെ പറഞ്ഞാലും മറ്റ് ഭാഷകളെ വച്ച് നോക്കുമ്പോള്‍ ഇത്രയും ഐക്യമുള്ള സംഘടന വേറെയുണ്ടാകില്ല. വളരെ ഈസിയായിട്ട് സ്മൂത്തായിട്ട് കൊണ്ടുപോകാന്‍ പറ്റുന്ന സംഘടനയാണ്.
സാമ്പത്തികമായി അത്ര സ്റ്റേബിളായിട്ടുള്ള ആളൊന്നുമല്ല ഞാന്‍. ചിലര്‍ കളിയാക്കുന്നതു പോലെ ദൃശ്യം സ്റ്റാറ് തന്നെയാണ്. അല്ലാതെ ചില പടങ്ങള്‍, ടിവി ഷോകള്‍ ചെയ്യുന്നുണ്ട്. അങ്ങനെ റവന്യൂ ജനറേറ്റ് ചെയ്ത് മുന്നോട്ടുപോകുന്ന ആളാണ്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതാണ് എന്റെ പ്രശ്നം. അഭിമാനമുള്ള ആളാണ് ഞാന്‍. അത് തെളിയിക്കാനുള്ള ആത്മവിശ്വാസത്തിന്റെ പുറത്ത് ഇറങ്ങിത്തിരിച്ചയാളാണ് ഞാന്‍. ജനറല്‍ ബോഡി എത്തിയപ്പോഴാണ് എനിക്ക് പിന്തുണ കിട്ടിയത്.
പ്രധാന താരങ്ങളില്‍ ലാലേട്ടന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു വ്യക്തിപരമായിട്ട് ഒരു കാര്യവും പറയില്ല. കാരണം 504 പേരുടെ ഒരു സംഘടനയാണ്. ഇവിടുത്തെ ഭൂരിഭാഗം പേരുടെയും കൂടെയാണ് ഞാന്‍ നില്‍ക്കുക എന്ന്. ജനറല്‍ ബോഡി എന്തു പറയുന്നോ അതിന്റെ കൂടെ നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടന്‍ എന്റെ ഭാഗത്ത് നില്‍ക്കുക, എനിക്ക് വേണ്ടി നില്‍ക്കുക അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല'' അന്‍സിബ പറഞ്ഞു. നേരത്തെ അമ്മ ജനറല്‍ സെക്രട്ടിറി സ്ഥാനത്തു നിന്നും രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ശ്വേത മേനോന്‍ രംഗത്തുവന്നിരുന്നു.
തന്റെ രാജി എന്തുകൊണ്ടെന്ന് പൊതുസമൂഹത്തോട് കൂടുതല്‍ വിശദീകരിക്കുകയാണ് ശ്വേത മേനോന്‍. ഒപ്പം തനിക്കെതിരെ വരുന്ന ചില ആരോപണങ്ങളോടുള്ള പ്രതികരണങ്ങളും അവരുടെ പ്രതികരണത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്വേത മേനോന്‍ പ്രതികരിച്ചിരിക്കുന്നത്.
ശ്വേത മേനോന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു; എനിക്ക് പിന്തുണ നല്‍കിയവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അമ്മയില്‍ നിന്ന് ഞാന്‍ രാജി വച്ചതിന്റെ കാരണം ആരുടെയും കളിപ്പാവയാവാന്‍ ഞാന്‍ തയ്യാറാവാത്തതാണ്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. എന്നിട്ടും അമ്മ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയോടെ ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു.
എനിക്ക് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തുവെന്ന് അവര്‍ക്ക് എനിക്ക് ഉറപ്പ് നല്‍കാനാവും. നിര്‍ഭാഗ്യവശാല്‍, മുന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ ചെയ്തികളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരിക്കലും അന്വേഷിക്കാന്‍ അവസരം ലഭിക്കരുതെന്ന് ചില സ്ഥാപിത താല്‍പര്യക്കാര്‍ ഉറപ്പ് വരുത്തി. ഞങ്ങളുടേതടക്കം അവസാനത്തെ രണ്ട് ടേമിലെ അക്കൗണ്ടുകള്‍ ഉറപ്പായും പരിശോധിക്കപ്പെടണം. അതില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാവാനായി ഒരു ഫോറന്‍സിക് ഓഡിറ്റ് തന്നെ ആരംഭിക്കണം. എന്റെ രാജിക്ക് ശേഷം പോലും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്.
അതിനാല്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തും വ്യക്തമാക്കട്ടെ. ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല. ഒരുപാട് ക്ഷണങ്ങള്‍ ലഭിച്ചിട്ടും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരോ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ കേരളത്തിലെ മുന്‍ സര്‍ക്കാരോ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തില്ല. അമ്മ പ്രസിഡന്റ് ആയതിന് മുന്‍പോ ശേഷമോ അത് ഉണ്ടായിട്ടില്ല. മറ്റെല്ലാവരും അത്തരം ക്ഷണങ്ങളുടെ പിന്നാലെ പാഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു ഞാന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയില്‍ നിന്നും രാജിവെക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ കാരണം ബലഹീനത ആയിരുന്നില്ല. മറിച്ച് സ്വയം ബഹുമാനം ആയിരുന്നു. ഇനിയും തുടരും. പിക്ചര്‍ അഭി ബാകി ഹേ മേരേ ദോസ്ത്.