കുമ്പളങ്ങിക്ക് ശേഷം ഷൈന്‍ നിഗത്തിന്റെ അടുത്ത ചിത്രം; ഇഷ്‌കിന്റെ പോസ്റ്ററില്‍ മാസ് ലുക്കില്‍ ഷൈന്‍; പോസ്റ്റര്‍ പങ്കുവച്ചത് ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി

Malayalilife
topbanner
 കുമ്പളങ്ങിക്ക് ശേഷം ഷൈന്‍ നിഗത്തിന്റെ അടുത്ത ചിത്രം; ഇഷ്‌കിന്റെ പോസ്റ്ററില്‍ മാസ് ലുക്കില്‍ ഷൈന്‍; പോസ്റ്റര്‍ പങ്കുവച്ചത് ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി

കുമ്പളങ്ങിക്ക് ശേഷം ഷൈന്‍ നിഗം നായകനാകുന്ന ഇഷ്‌കിന്റെ ഫസ് ലുക്ക് പുറത്തിറങ്ങി. ക്യാരറ്റര്‍ സ്‌കെച്ചിലാണ് ഇഷ്‌കിന്റെ പോസ്റ്റര്‍ എത്തയിരിക്കുന്നത്. ഷൈന്റെ സ്ഥിരം ഗെറ്റപ്പില്‍ നിന്ന് മാറി കുറ്റിത്താടിയും ചുണ്ടില്‍ എരിയുന്ന സിഗററ്റുമൊക്കെയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. 
ഈ സ്‌കെച്ച് ഉള്‍പ്പടെയുള്ള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്..

ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവി തിരക്കഥയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

 

Read more topics: # ishq movie poster shine nigum
ishq movie poster shine nigum

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES