സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച പരീക്ഷയുടെ ചൂടിലാണ് മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സും. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്നത്.
കളിച്ച് ചിരിച്ച് നടക്കുന്നതിനിടയില്‍ കുറച്ച് പഠിച്ചാല്‍ മതി എല്ലാം ശരിയായിക്കോളും എന്നാണ് കുട്ടികളോട് തനിക്ക് പറയാനുള്ളതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. പണി മറക്കാതെ താനും കുറച്ചൊക്കെ പഠിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ്. ശരിക്കും പഠിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരു പാഠം പഠിക്കുന്നുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ പരീക്ഷയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. മലയാളമാണ് തന്റെ ഇഷ്ട വിഷയമെന്നും മലയാളം വിട്ടുള്ള എല്ലാം പഠിക്കാന്‍ വിഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കളിച്ച് ചിരിച്ച് നടക്കുന്നതിനിടയില്‍ കുറച്ച് പഠിച്ചാല്‍ മതി എല്ലാം ശരിയായിക്കൊള്ളും. ഞാനും അതുപോലെ പണി മറക്കാതെ അതിന്റെ ഇടയില്‍ക്കൂടി പഠിക്കുകയാണ്. നോട്ടുകളൊക്കെ കരുതിവച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റിന്റെ കാര്യമൊക്കെ മക്കള്‍ ഫോളോ ചെയ്യുന്നുണ്ട്. എന്റെ പ്രായത്തിലുള്ളവരൊക്കെ പഠിക്കുന്നതിന്റെ കഥകള്‍ കേട്ടു. അപ്പോള്‍ പഠിച്ചേക്കാമെന്ന് ഞാനും കരുതി. അതുകൊണ്ടുപുതിയതായി ഒന്നും കിട്ടാനില്ല.'- ഇന്ദ്രന്‍സ് പറഞ്ഞു