നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും എതിരെ ആദായ നികുതി വകുപ്പ് നോട്ടീസ്. ഇരുവരോടും നേരിട്ട് ഹാജരാകണമെന്ന്് കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇവരുടെ ടി.ഡി.എസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
നിര്‍മാതാക്കള്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടി.ഡി.എസ് കുറച്ചിട്ടുളള തുകയാണ് നല്‍കുന്നത്. ഈ ടി.ഡി.എസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാല്‍ പല നിര്‍മാതാക്കളും ഈ നികുതി അടയ്ക്കാതെ കൈവശം വെച്ചിരിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.