Latest News

താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാന്‍ ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്; അടുത്ത പിറന്നാളിനു മുന്‍പ് ഇത് തന്നേ പറ്റൂ; ഭ്രമയുഗത്തിലെ നടന്റെ ലുക്ക് പങ്ക് വച്ച് ഹരിഷ് പേരടി കുറിച്ചത്

Malayalilife
 താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാന്‍ ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്; അടുത്ത പിറന്നാളിനു മുന്‍പ് ഇത് തന്നേ പറ്റൂ; ഭ്രമയുഗത്തിലെ നടന്റെ ലുക്ക് പങ്ക് വച്ച് ഹരിഷ് പേരടി കുറിച്ചത്

ന്നലെയായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും മമ്മൂട്ടിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്. ഒപ്പം ഗൌരവമുള്ള ഒരു ആവശ്യവും അദ്ദേഹം മുന്നോട്ട് വെക്കുന്നു. മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ഭ്രമയുഗത്തിന്റെ ഇന്ന് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

ഹരീഷ് പേരടിയുടെ കുറിപ്പ്

മമ്മൂക്ക... ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്... അതില്‍ ഒരു തര്‍ക്കവുമില്ല. ക്യാമറയെ മാത്രം നോക്കി ചിരിച്ചതാണെങ്കിലും അപ്പുറത്ത് നില്‍ക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയില്‍ വ്യക്തമാണ്. അതിന്റെ പിന്നില്‍ ഒരു വ്യാകരണമുണ്ട് (Grammar). കാരണം അഭിനയം ഒരു ലോകോത്തര ഭാഷയാണ് (Universal language). അതിന് നിരവധി വഴികള്‍ ഉണ്ടെങ്കിലും താങ്കളെ പോലെയുള്ള ഒരു മഹാനടന്റെ വ്യാകരണ വഴികളെ കുറിച്ച് അറിയുന്നത് പുതിയ തലമുറയിലെ അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വലിയ പാഠപുസ്തകമാവും. 

അഭിനയ അനുഭവങ്ങള്‍ മാത്രമല്ലാത്ത നടന്റെയും കഥാപാത്രത്തിന്റെയും ഇടയിലുള്ള മാനസികാവസ്ഥകള്‍, തയ്യാറെടുപ്പുകള്‍, നടന്റെ മനസ്സ് അവസാനിച്ച് കഥാപാത്രത്തിന്റെ മനസ്സ് തുടങ്ങുന്ന ആ അദൃശരേഖ അങ്ങനെ താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാന്‍ ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. അടുത്ത പിറന്നാളിനുമുന്‍പ് ഇത് തന്നേ പറ്റൂ. ഒഴിഞ്ഞ് മാറരുത്. അത് താങ്കളുടെ ഉത്തരവാദിത്വമാണ്. 

ഞാനടക്കമുള്ള ഈ തലമുറയിലെയും വരുംതലമുറയിലെയും അഭിനയവിദ്യാര്‍ത്ഥികള്‍ക്കുള്ള വിലപിടിപ്പുള്ള ഒരു സമ്മാനമായിരിക്കും അത്. ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ അഭിനയ വ്യാകരണ ചരിത്രം... ഒരായിരം പിറന്നാള്‍ ആശംസകള്‍.

hareesh peradi post about mammootty birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES