Latest News

നവ സിനിമാക്കാരുടെ ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞു തന്നാല്‍ അത് പണ്ട് ഏത് വനത്തിലായിരുന്നെന്ന് പറഞ്ഞുതരാം; ശാനിതവനത്തിനെ പിന്തുണച്ച ആഷിഖ് അബുവിനെതിരെ ഹരീഷ് പേരടി 

Malayalilife
 നവ സിനിമാക്കാരുടെ ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞു തന്നാല്‍ അത് പണ്ട് ഏത് വനത്തിലായിരുന്നെന്ന് പറഞ്ഞുതരാം; ശാനിതവനത്തിനെ പിന്തുണച്ച ആഷിഖ് അബുവിനെതിരെ ഹരീഷ് പേരടി 

ശാന്തിവനത്തിലൂടെ കെ.സ്.ഇ.ബി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമായിരുന്നു ആഷിക് പറഞ്ഞത്. 

ശാന്തിവനത്തിനായി ശബ്ദമുയര്‍ത്തുന്ന എല്ലാ പരിസ്ഥിതിവാദികളുടെയും കെ.എസ്.ഇ.ബിയ്ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവ സിനിമക്കാരുടെയും ഫ്ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഒരു വൃദ്ധന്റെ വേഷത്തില്‍ നിന്നാണ് ഹരീഷ് പേരടി പ്രതികരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഏല്ലാ പരിസ്ഥിതിവാദികളുടെയും ഗടഋആ ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് ... നമ്മള്‍ പ്രകൃതി സ്നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേല്‍വിലാസം അവരുടെ കൈയ്യില്‍ ഉണ്ടത്രേ.... ഈ വയസ്സന്‍മാരെ കൊണ്ട് തോറ്റു ....

hareesh peradi against ashik abu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES