അടുത്തിടെയായി നിരന്തരം കളികയാക്കലും പരിഹാസവും ഏറ്റുവാങ്ങി ക്കൊണ്ടിരിക്കുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍.ഗായിക അമൃത സുരേഷുമായുള്ള ബന്ധം പരസ്യപ്പെടുത്തിയ ശേഷം ?ഗോപി സുന്ദറിന്റെ ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ കണ്ടാല്‍ മോശം കമന്റുകള്‍ പെരുകുകയാണ്. ഇപ്പോളിതാ തന്റെ അവധി ആഘോഷത്തിനിടയില്‍ പകര്‍ത്തിയ ഒരു വീഡിയോ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ചപ്പോഴും കളിയാക്കലും പരിഹാസ കമന്റുകളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.
കളര്‍ഫുള്‍ വസ്ത്രവും തൊപ്പിയും ധരിച്ച് നൃത്തം ചെയ്യുന്ന ഗോപി സുന്ദറാണ് വീഡിയോയില്‍ ഉള്ളത്. മൈ ലൈഫ് മൈ റൂള്‍സ് എന്നാണ് ?ഗോപി സുന്ദര്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. എവിടെ നിന്ന് പകര്‍ത്തിയതാണ് വീഡിയോ എന്നത് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിട്ടില്ല. പതിവ് പോലെ ഗോപി സുന്ദറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും കമന്റുകള്‍ നിറയാന്‍ തുടങ്ങി.
നൃത്തം ചെയ്യുന്ന വീഡിയോ വൈറലായപ്പോള്‍ ഒരാള്‍ കമന്റിലൂടെ ഗോപി സുന്ദറിനോട് ചോദിച്ചത് ഏത് മരുന്ന് കഴിച്ചത് എന്നാണ്. പൊതുവെ ഇത്തരം മനപൂര്‍വമുള്ള കളിയാക്കലുകള്‍ക്ക് അപ്പോള്‍ തന്നെ മറുപടി കൊടുക്കുന്ന ?ഗോപി സുന്ദര്‍ ഇത്തവണയും തന്നെ ചൊറിഞ്ഞ വ്യക്തിക്ക് അര്‍ഹിച്ച മറുപടി തന്നെ കൊടുത്തു. 'എന്റെ മാതാപിതാക്കള്‍ എന്നെ ജനിപ്പിച്ചപ്പോള്‍ തന്നെ എനിക്ക് തന്ന സമ്മാനമാണ്.'
'അല്ലാതെ നിന്നെപ്പോലെ പുറത്തുപോയി മരുന്ന് അന്വേഷിക്കേണ്ട ആവശ്യം എനിക്കില്ല' ഗോപി സുന്ദര്‍ മറുപടിയായി കുറിച്ചു. ഇത് കൂടാതെ വേറെയും നിരവധി കമന്റുകള്‍ ഗോപി സുന്ദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നുണ്ട്.
ഗോപി സുന്ദറിന്റെ പുതിയ ചിത്രം അനുപമ പരമേശ്വരനും നിഖില്‍ സിദ്ധാര്‍ഥയും ഒന്നിച്ച 18 പേജെസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.