Latest News

സദാചാരക്കാരേ... ദയവുചെയ്ത് മാറിനില്‍ക്കൂ; റൊമാന്റിക് വീഡിയോയുമായി അമൃതയും ഗോപി സുന്ദറും; പുതിയ ഗാനം ഉടനെത്തുമെന്ന് അറിയിച്ച് താരങ്ങള്‍ പങ്ക് വച്ച പോസ്റ്റ് ഇങ്ങനെ

Malayalilife
സദാചാരക്കാരേ... ദയവുചെയ്ത് മാറിനില്‍ക്കൂ; റൊമാന്റിക് വീഡിയോയുമായി അമൃതയും ഗോപി സുന്ദറും; പുതിയ ഗാനം ഉടനെത്തുമെന്ന് അറിയിച്ച് താരങ്ങള്‍ പങ്ക് വച്ച പോസ്റ്റ് ഇങ്ങനെ

പ്രണയം തുറന്നു പറഞ്ഞതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനൊപ്പം വൈറലാവാറുമുണ്ട്. ഇപ്പോള്‍ ഇരുവരും ആദ്യമായി ഒന്നിച്ച് സിംഗിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ചെറുവിഡിയോ പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ സന്തോഷം പങ്കുവച്ചത്. 

പ്രണയം നിറഞ്ഞു നില്‍ക്കുന്നതാണ് വിഡിയോ. ഗാനം വൈകാതെ പുറത്തെത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ സദാചാരവാദികളോട് അകലം പാലിക്കാനും കുറിപ്പില്‍ പറയുന്നു. 

ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ സിംഗിള്‍ ഉടന്‍ വരുന്നു. ഞങ്ങളുടെ വെല്‍വ വിഷേഴ്‌സിന്റെ സ്‌നേഹവും പിന്തുണയും ആവശ്യവുമാണ്. എല്ലാ ബഹുമാനത്തോടും കൂടി എന്റെ സദാചാരരെ, നിങ്ങള്‍ മാറി നില്‍ക്കൂ. നിങ്ങളുടെ ചിന്തകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല ഇത്. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്കുള്ളതല്ല. ഒരിക്കല്‍ കൂടി നന്ദി. ലെറ്റ്‌സ് ചില്‍.- ഗോപി സുന്ദര്‍ കുറിച്ചു

ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം അടുത്തിടെയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.

 

gopi sundar amritha suresh video viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES