Latest News

'പടം തകര്‍ന്നപ്പോള്‍ പപ്പേട്ടന്‍ മനോവ്യഥയിലായി; ചിത്രം ഓടിക്കാന്‍ നിധീഷ് ഭരദ്വാജിനെ കൊണ്ടുവന്നെങ്കിലും തീയറ്ററില്‍ ആളുകയറിയില്ല; എന്റെ നഷ്ടത്തില്‍ പപ്പേട്ടന് സങ്കടം തോന്നിയിരുന്നു'; ഞാന്‍ ഗന്ധര്‍വ്വന്‍ റീ മേക്ക് ചെയ്യുമെങ്കില്‍ പപ്പേട്ടന് പകരം ആര് എന്നതിന് ഉത്തരമില്ലെന്നും നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍

Malayalilife
'പടം തകര്‍ന്നപ്പോള്‍ പപ്പേട്ടന്‍ മനോവ്യഥയിലായി;   ചിത്രം ഓടിക്കാന്‍ നിധീഷ് ഭരദ്വാജിനെ കൊണ്ടുവന്നെങ്കിലും തീയറ്ററില്‍ ആളുകയറിയില്ല; എന്റെ നഷ്ടത്തില്‍ പപ്പേട്ടന് സങ്കടം തോന്നിയിരുന്നു'; ഞാന്‍ ഗന്ധര്‍വ്വന്‍ റീ മേക്ക് ചെയ്യുമെങ്കില്‍ പപ്പേട്ടന് പകരം ആര് എന്നതിന് ഉത്തരമില്ലെന്നും നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍

ഞാന്‍ ഗന്ധര്‍വന്‍ ഇനി റീമേക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും പക്ഷേ പത്മരാജന് പകരം ആര് സംവിധാനം ചെയ്യും എന്നതാണ് തന്റെ ചോദ്യമെന്നും നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. മാതൃഭൂമിക്ക് അനുവദിച്ച് അഭിമുഖത്തിലാണ് നിര്‍മാതാവ് ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയുടെ അനുഭവങ്ങള്‍ വിവരിച്ചത്. ' ഞാന്‍  ഗന്ധര്‍വ്വന്‍ '  അന്ന് സാമ്പത്തികപരമായി പരാജയപ്പെട്ടെങ്കിലും പിന്നീട്  ചിത്രം മലയാളികള്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു.

തിരക്കഥ വായിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടെങ്കും ഇത് നിര്‍മ്മാണം ചെയ്യാന്‍ അദ്യഘട്ടത്തില്‍ തനിക്ക് സാധിച്ചിരുന്നില്ല എന്നാണ് ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങി തീയറ്ററില്‍ ആളുകയറാതെ ആയപ്പോള്‍ അദ്ദേഹം മാനസികമായി തളര്‍ന്നെന്നും മോഹന്‍ പറയുന്നു. 

ചിത്രത്തെ രക്ഷപ്പെടുത്താന്‍ നിതീഷ് ഭരദ്വാജിനെ തിയേറ്ററില്‍ കൊണ്ടു വന്നെങ്കിലും തീയറ്ററില്‍ ആളുകയറിയിരുന്നില്ല. പക്ഷേ നിതീഷിനെ കാണാന്‍ ജനം തടിച്ചു കൂടിയെങ്കിലും തിയേറ്ററിനുള്ളിലേക്ക് അവരാരും കടന്നില്ല. ആ പരാജയം പപ്പേട്ടന് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും അദ്ദേഹം പറയുന്നു. 

നിതീഷ് തിരിച്ചുപോകുന്നതിന് തൊട്ടുമുന്‍പത്തെ രാത്രി. പപ്പേട്ടന് മദ്യം കൊടുക്കാന്‍ പാടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ നിര്‍ദ്ദേശിച്ചിരുന്നു.  സ്വാമി  എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. 'സ്വാമി എനിക്ക് ഈ രാത്രി മദ്യം കഴിച്ചേ പറ്റു എന്ന് പറഞ്ഞ് പപ്പേട്ടന്‍ വാശിപിടിച്ചപ്പോള്‍ ഞങ്ങളും നിരായുധരായിത്തീര്‍ന്നിരുന്നു. അന്ന് അദ്ദേഹം എന്റെ കൈപിടിച്ച് പറഞ്ഞ വാക്കുകള്‍ സ്വാമിയ്ക്ക് ഈ സിനിമ നഷ്ടം മാത്രമാണ് നേടിത്തന്നതെന്ന് എനിക്ക് അറിയാം. ഒരു സിനിമ കൂടി ചെയ്യാന്‍ അവസരം നല്‍കിയാല്‍ ഞാന്‍ പകരം വീട്ടാമെന്നും അദ്ദേഹം പറഞ്ഞു. 
 ഇത് പറഞ്ഞാണ് പിരിഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് പപ്പേട്ടന്റെ മരണവാര്‍ത്തയാണ്.  

പപ്പേട്ടന്റെ മൃതദേഹം കണ്ട് തിരിച്ചുവരുന്ന വഴി ഞാന്‍ അപകടത്തില്‍പ്പെട്ടു. മുംബൈയില്‍ നിതീഷ് ഭരദ്വാജും അപകടത്തില്‍പ്പെട്ടു. നാളുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന് അതേ വഴി സഞ്ചരിക്കുമ്പോള്‍ വണ്ടിയുടെ ആക്‌സില്‍ ഒടിഞ്ഞു. വിചിത്രമായ അപകടങ്ങളായിരുന്നു എല്ലാം. ഇന്നും ഗന്ധര്‍വനെ എല്ലാവരും വാഴ്ത്തുമ്പോള്‍ സന്തോഷം. റീമേക്ക് ചെയ്യാനുള്ള മോഹവും വളരുന്നു. പക്ഷേ, പത്മരാജന് പകരം ആര്?

Read more topics: # good night mohan about padmarajan
good night mohan about padmarajan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES