തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് രംഗത്ത്. ഫേസ്ബുക്ക് ് അക്കൗണ്ടിലാണ് വിമര്‍ശനാത്മക പോസ്റ്റുകള്‍ക്കൊപ്പം തന്റെ നിലപാടും ബിജു മേനോന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഗോകുല്‍ സുരേഷ് രംഗത്തെത്തിയത്.
'ഇങ്ങനെ ഒരേപോലത്തെ കമെന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!' ഗോകുല്‍ കുറിക്കുന്നു