Latest News

തീയേറ്ററുകളൊക്കെ തകർത്ത് ആഘോഷിച്ച തമ്മിലടി; ഗോഡ്‌സില്ല വേഴ്സസ് കോങ് മികച്ച കളക്ഷനോടെ മുന്നേറുന്നു

Malayalilife
തീയേറ്ററുകളൊക്കെ തകർത്ത് ആഘോഷിച്ച തമ്മിലടി; ഗോഡ്‌സില്ല വേഴ്സസ് കോങ് മികച്ച കളക്ഷനോടെ മുന്നേറുന്നു

പ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ് ഓടുന്ന ചിത്രമാണ് ഗോഡ്‌സില്ല വേഴ്സസ് കോങ്. രണ്ടു ശക്തരായ ആൾകാർ കൂട്ടിമുട്ടിയതാണ് ഇത്രയും ആഘോഷമായത്. പ്രായഭേദമന്യേ നിരവധി ആൾക്കാരുടെ മികച്ച പ്രതികരണം എത്തികഴിഞ്ഞു. രണ്ട് ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും എന്നതാണ് ഈ കാണാൻ പോയ ആൾക്കാരുടെ മനസിൽ ഒക്കെ ഉണ്ടായിരുന്നത്. ഗോഡ്‌സില്ല കിങ് ഓഫ് മോണ്‍സ്‌റ്റേഴ്‌സ്, കോങ്; സ്‌കള്‍ ഐലന്‍ഡ് എന്നീ രണ്ടു ചിത്രങ്ങളുടെയും സ്വീക്വലാണ് ഗോഡ്‌സില്ല വേഴ്‌സസ് കിംങ് കോങ്. തലമുറകളായി പ്രേക്ഷകര്‍ ഇരും കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്‌സില്ല ഫ്രാഞ്ചൈസിയിലെ 36-ാമത്തെ ചിത്രവും. അലക്‌സാണ്ടര്‍ സ്‌കാര്‍ഗാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍, ബ്രയാന്‍ ടൈര്‍ ഹെന്‍ഡ്രി, ഷോണ്‍ ഓഗുറി തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിലുണ്ട്.

രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്. അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടെ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്. ഗോഡ്‌സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 125 കോടി രൂപയും ടോം ആൻഡ് ജെറി 14 മില്യൺ ഡോളറുമാണ് നേടിയത്. ഗോഡ്‌സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്.ലോകമെമ്പാടും ആരാധകരുള്ള ഈ വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.  

ആഡം വിന്‍ഗാര്‍ഡ് സംവിധാനം ചെയ്ത ഈ മോണ്‍സ്റ്റര്‍ ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കും. വീറും വാശിയും നിറഞ്ഞ ഈ പോരാട്ടത്തില്‍ രണ്ടുപേരില്‍ ആരെങ്കിലും തോറ്റുകൊടുക്കുമെന്ന് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. അങ്ങനെ മുട്ടുമടക്കുന്നവരല്ല ഇരുവരും. രണ്ടു സൂപ്പര്‍നാച്ചുറല്‍ കഥാപാത്രങ്ങളാണിതെന്നും അതിഗംഭീരമായ വിഷ്വല്‍ ഇഫട്കുകളുടെ സഹായത്തോടെയാണ് ആവേശകരമായ ഈ പോരാട്ടം നടക്കുന്നതെന്നും മറന്നുപോയാല്‍ അതില്‍ ഒട്ടും തന്നെ അത്ഭുതമില്ല. അതുകൊണ്ടു തന്നെ വിഷ്വല്‍ ഇഫക്ട് ചെയ്ത ജോണ്‍ ഡിജെപ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കുനാവുള്ള ഘടകങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സൂപ്പര്‍നാച്വറല്‍ മാസ് മസാല പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച് കാഴ്ചാനുഭവം തന്നെയായിരിക്കും ഈ ചിത്രം.

godzilla movie english bollywood children king kong

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES