'കെജിഎഫ് 2' തിയേറ്ററുകളെ ഇളക്കിമറിച്ച 2022നിപ്പുറം യഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് റോക്കി ബായ് ആരാധകര്‍. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും തിരക്കഥകള്‍ കേട്ട താരം ആര്‍ക്കാകും 'യെസ്' പറയുക എന്നറിയാനായിരുന്നു കാത്തിരുപ്പ്. 'യഷ് 19' മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുമെന്ന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഗീതു തന്നെയാകും സിനിമയുടെ അമരത്തെന്ന് ഉറപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്
2023 ഡിസംബറില്‍ യഷ് 19 ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സിനിമയ്ക്കായി ലുക്ക് ടെസ്റ്റുകള്‍ പരീക്ഷിക്കുകയാണ് യഷ് ഇപ്പോള്‍. സിനിമയുടെ സമസ്ത മേഖലകളിലും സജീവമായി ഇടപെടുകയാണ് യഷ് എന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.
ഗീതു മോഹന്‍ദാസ് ചിത്രത്തിന് പുറമേ നിതേഷ് തിവാരിയുമായി ചേര്‍ന്ന് 'രാമായണം' ഒരുക്കുന്നതിനുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കി വരികയാണ് താരം. തമിഴ്, തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള മറ്റ് സംവിധായകര്‍ക്കൊപ്പവും ചര്‍ച്ച നടക്കുന്നുണ്ട്