പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു; പ്രണവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ഗായത്രി സുരേഷിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു; പ്രണവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ഗായത്രി സുരേഷിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളേറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. ഈ അഭിമുഖം പുറത്ത് വന്നതോടെ ട്രോളര്‍മാര്‍ ഗായത്രിയെ എയറില്‍ നിര്‍ത്തുകയും പിന്നീട് സോഷ്യല്‍മീഡിയയില്‍ നിരവധി അഭിമുഖങ്ങള്‍ നടിയുടേതായി പുറത്ത് വരുകയും ചെയ്തിരുന്നു. മാത്രമല്ല ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചതും വൈറലായി മാറിയിരുന്നു.. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്ന ഗായത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജെ.ബി.ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്. തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്നാണ് നടി വെളിപ്പെടുത്തിയത്. 'പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു.' ഗായത്രി വ്യക്തമാക്കുന്നു.
 
കൂടാതെ പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാര്‍ ആയില്ലായിരുന്നുവെങ്കില്‍ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.

വരാന്‍ പോകുന്ന ഒരു സിനിമയില്‍ ഒരു മോഡലിന്റെ വേഷം ലഭിച്ചാല്‍ അതില്‍ ബിക്കിനി ധരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയായിരുന്നു ഗായത്രിയുടെ മറുപടി. അതുപോലെ ഗായത്രിയുടെ ലിപ്സ്റ്റിക്കുകളോടുള്ള താത്പര്യത്തെക്കുറിച്ചും താരം തുറന്നു പറയുന്നു. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം ഓറഞ്ചാണ്. എവിടെപ്പോയാലും ലിപ്സ്റ്റിക്ക് ഇടും. ഈ ചുണ്ടില്‍ എന്താണ് തേച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്.' ഗായത്രി പറയുന്നു.
ജമ്നാപ്യാരിയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് ഒരേ മുഖം, ഒരു മെക്സിക്കന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 99 ക്രൈം സ്റ്റോറിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ.

gayathri suresh about first love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES