മലയാളത്തില്‍ വേറിട്ട പ്രണയകഥ സമ്മാനിച്ച് ന്യൂജനറേഷന്‍ തരംഗമായി മാറിയ സിനിമയാണ് പ്രേമം. നിവിന്‍ പോളി, സായി പല്ലവി എന്നിവര്‍ പ്രധാനറോളിലെത്തി മലയാളികളുടെ മനസ് കവര്‍ന്ന ചിത്രം റിലീസ് പിന്നിട്ടിട്ട് ഇന്ന് നാലു വര്‍ഷം പൂര്‍ത്തിയായി. 2015 മെയ് 29നാണ് അല്‍ഫോന്‍ പുത്രന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രം പുറത്തിറങ്ങിയത്. ഏകദേശം നാല് കോടി മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി രൂപയായിരുന്നു. ചിത്രത്തിലെ ജോര്‍ജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.
ഭാഷകളുടെ അതിര്‍വരമ്പുകളില്ലാതെ തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുത്ത സിനിമ യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ജോര്‍ജിന്റെ താടിയും പ്രേമം മുണ്ടുമൊക്കെ കൊളേജ് ആഘോഷങ്ങളില്‍ സ്ഥിരം കാഴ്ചയായിരുന്നു.
സിനിമ റിലീസ് ചെയ്തപ്പോള്‍ അതിനോടൊപ്പം വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. അതില്‍ വലിയ വാര്‍ത്തയായി മാറിയത് സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങിയതായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മൊബൈലുകളിലൂടെയും വ്യാജചിത്രം പ്രചരിച്ചു.എന്നിരുന്നാലും കോളജുകളില്‍ പ്രേമം ട്രെന്‍ഡായി മാറുകയും ചെയ്തു.
ചിത്രത്തില്‍ അഭിനയയവും ഗാനങ്ങളും ഒരേസമയം നിര്‍വഹിച്ച ശബരീഷ് വര്‍മയായിരുന്നു നിവിന്‍ പോളിയെ പോലെ തന്നെ ചിത്രത്തില്‍ മറ്റൊരു തംരംഗമായി മാറിയത്. മലരെ എന്ന ഗാനം മലയാളത്തിന് മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. അനുപമ പരമേശ്വരന്റെ മേരി എന്ന അരങ്ങേറ്റവും തകര്‍ത്തുവാരി.