Latest News

ആരാച്ചാരെ തേടുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു; ആദ്യ ചലച്ചിത്രത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ഭയ കേസിലെ ആരാച്ചാര്‍ക്ക് നല്‍കും; ആഗ്രഹം തുറന്ന് പറഞ്ഞ് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സുകന്യ കൃഷ്ണ 

Malayalilife
ആരാച്ചാരെ തേടുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു; ആദ്യ ചലച്ചിത്രത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ഭയ കേസിലെ ആരാച്ചാര്‍ക്ക് നല്‍കും; ആഗ്രഹം തുറന്ന് പറഞ്ഞ് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സുകന്യ കൃഷ്ണ 

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ് വിട്ടു നല്‍കിയ ആരാച്ചാര്‍ക്ക് സഹായ ഹസ്തവുമായി നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ.തന്റെ ആദ്യ ചലച്ചിത്രത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്നാണ് സുകന്യയുടെ വാഗ്ദാനം. 
നിര്‍ഭയ കേസ് നടന്ന അന്ന് മുതല്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അത് നടപ്പാക്കാന്‍ വന്ന പവന്‍ കല്യാണിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ പറയുന്നു. 

നിര്‍ഭയ കേസില്‍ ആരാച്ചാരെ തേടുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു.  'ദ് ക്യാബിന്‍' എന്നാണ് സുകന്യയുടെ ആദ്യ സിനിമയുടെ പേര്. ഒരു മുഴുനീള കഥാപാത്രത്തെയാണ് സുകന്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

ഗുഡല്ലൂരില്‍ നിന്നു ചാവക്കാട്ടേക്കുള്ള ഒരു കുടുംബത്തിന്റെ യാത്രയാണ് വിഷയം. ജോയ് മാത്യു, ബിഗ്ബോസ് ഫെയി0 ഷിയാസ് കരീം, മാമുക്കോയ, കൈലാഷ്, ജാഫര്‍ ഇടുക്കി, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല, അംബിക പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 

5000രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്പളമായി നല്‍കുന്നതെന്നും വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ എനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളുവെന്നും പവന്‍ മുന്‍പ് പറഞ്ഞിരുന്നു. കാന്‍ഷിറാം ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ലഭിച്ച ഒറ്റമുറി വീടാണ് പവന്റെ ആകെയുള്ള സമ്പാദ്യം. അതേസമയം, പ്രതികളെ തൂക്കിലേറ്റുന്നതുവരെ ജില്ല വിട്ടുപോകരുത് എന്നാണ് അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഒരാളെ തൂക്കിലേറ്റുമ്പോള്‍ 25,000 രൂപയാണ് ലഭിക്കുന്നത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ ഉള്ളതിനാല്‍ ഒരുലക്ഷം രൂപയാണ് പവന് ലഭിക്കുക. ഈ പണം കൊണ്ട് നടത്താനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ സത്വന്ദ് സിംഗിനേയും  കെഹര്‍ സിംഗിനേയും തൂക്കിലേറ്റിയത് പവന്റെ അച്ഛനും മുത്തച്ഛനും ചേര്‍ന്നാണ്.

first movie remuneration to pavan kalyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES