അജിത്തിന്റെ വിശ്വാസം കാണാന്‍ പൈസ നല്‍കിയില്ല; തമിഴ്‌നാട്ടില്‍ മകന്‍ പിതാവിനെ കത്തിച്ചു; പൊള്ളലേറ്റ പിതാവ് ഗുരുതാവസ്ഥയില്‍ 

Malayalilife
topbanner
അജിത്തിന്റെ വിശ്വാസം കാണാന്‍ പൈസ നല്‍കിയില്ല; തമിഴ്‌നാട്ടില്‍ മകന്‍ പിതാവിനെ കത്തിച്ചു; പൊള്ളലേറ്റ പിതാവ് ഗുരുതാവസ്ഥയില്‍ 

താര ആരാധന തലയ്ക്ക് പിടിച്ച് മകന്‍ തന്റെ സ്വന്തം അച്ഛനെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാട്പാടിയിലാണ് സംഭവം.തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പുതിയ ചിത്രം 'വിശ്വാസം' കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരിലാണ് മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ  പാണ്ഡ്യന്‍ (45) ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തില്‍ 20 കാരനായ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇത് ആദ്യമായിട്ടല്ല താരങ്ങളുടെ പേരില്‍ ആക്രമം നടക്കുന്നത്. താരആരാധന തലയ്ക്ക് പിടിച്ച് നിരവധി പേരാണ് തമിഴ്നാട്ടിലും മറ്റുമായി ജീവന്‍ വെടിയുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്ര വിശ്വാസം കഴിഞ്ഞ ദിവസമാണ് തീയെറ്ററില്‍ എത്തിയത്. രജനീകാന്ത് ചിത്രം പേട്ടയ്ക്കൊപ്പമാണ് വിശ്വാസത്തിന്റെ റിലീസ് എന്നത് ആരാധകരുടെ ആവേശം വാനോളമാണ് ഉയര്‍ത്തിയിരിക്കുന്നത്. തലൈവര്‍- തല ചിത്രങ്ങള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ തമിഴ്നാട്ടില്‍ പൊങ്കലിന് സമാനമാണ്.

father not given money for movie ticket boy attack his father

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES