ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രീകരത്തിനിടയില്‍ അപകടം; വിന്‍ഡീസലിന്റെ ഡ്യൂപ്പ് 30 അടി താഴ്ചയിലേക്ക് വീണു ; തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍

Malayalilife
topbanner
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രീകരത്തിനിടയില്‍ അപകടം; വിന്‍ഡീസലിന്റെ ഡ്യൂപ്പ് 30 അടി താഴ്ചയിലേക്ക് വീണു ; തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍

സാഹസീകമായ സ്റ്റണ്ടുരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹോളിവുഡ് താരം വിന്‍ഡീസലിന്റെ ഡ്യൂപ്പ് 30 താഴേയ്ക്ക് വീണു പരിക്കേറ്റു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം ചെയ്യുന്നതിനിടയിലാണ് അപകടം. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ലീവ്‌സ്ഡന്നിലെ വാര്‍നര്‍ ബ്രസ് സ്റ്റുഡിയോയിലെ സെറ്റില്‍ സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ 30 അടി താഴ്ചയിലേക്ക് സ്റ്റണ്ട് മാന്‍ വീണു പോകുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്റ്റണ്ട്മാന്റെ പേരു വിവരവും പുറത്തുവിട്ടിട്ടില്ല. അപകടം നടക്കുമ്പോള്‍ സ്റ്റണ്ട്മാന്റെ കുടുംബവും സെറ്റിലുണ്ടായിരുന്നു. ഇവര്‍ നോക്കി നില്‍ക്കേയാണ് സംഭവം ഉണ്ടായത്. സംഭവത്തിന് സാക്ഷ്യം വഹിച്ച വിന്‍ഡീസല്‍ ഞെട്ടിത്തരിച്ചതായും കരഞ്ഞുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നപ്പോള്‍ തന്നെ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് എയര്‍ ആംബുലന്‍സില്‍ റോയല്‍ ലണ്ടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിന്‍ഡീസലിന്റെ സിനിമയില്‍ സ്റ്റണ്ട് മാന്‍ അപകടത്തില്‍ പെടുന്ന സംഭവം ഇതാദ്യമല്ല. നേരത്തേ 2002 ല്‍ പുറത്തു വന്ന ട്രിപ്പിള്‍ എക്‌സ് സിനിമയുടെ സെറ്റില്‍ വെച്ച് വിന്‍ഡീസലിന്റെ ഡ്യൂപ്പ് ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. ചെക്ക് തലസ്ഥാനമായ പ്രാഗിലെ സെറ്റില്‍ വെച്ച് പാരാഗ്‌ളൈഡിംഗ് ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പകരം ഇക്കാര്യം ചെയ്ത ഒകോണര്‍ മരണത്തിന് കീഴടങ്ങിയത്.

മുന്‍ നേവി ഉദ്യോഗസ്ഥനും മികച്ച സ്‌കൈ ഡൈവറുമായിട്ടും ഒകോണര്‍ പാലാകി പാലത്തിന്റെ തൂണില്‍ ഒകോണര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കഴുത്തൊടിഞ്ഞായിരുന്നു മരണം. 2013 ല്‍ സിനിമയിലെ താരമായ പോള്‍ വാള്‍ക്കറും അപകടത്തില്‍ മരിക്കുന്നത് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമയ്ക്കിടയിലായിരുന്നു. അന്ന് പോള്‍ വാര്‍ക്കര്‍ വന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.

Read more topics: # fast and furious set accident
fast and furious set accident

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES