Latest News

മാസ്‌ക് ഉപയോഗിച്ച് മൂക്കം വായും മൂടിക്കെട്ടി ഫഹദും നസ്രിയയും;  കൊറോണ വൈറസ് പ്രതിരോധമാണോയെന്ന സംശയവുമായി ആരാധകര്‍; താരദമ്പതികള്‍ ചൈനയിലാണോയെന്ന ആശങ്കയും ചോദ്യവുമുണര്‍ത്തി സോഷ്യല്‍മീഡിയ

Malayalilife
മാസ്‌ക് ഉപയോഗിച്ച് മൂക്കം വായും മൂടിക്കെട്ടി ഫഹദും നസ്രിയയും;  കൊറോണ വൈറസ് പ്രതിരോധമാണോയെന്ന സംശയവുമായി ആരാധകര്‍; താരദമ്പതികള്‍ ചൈനയിലാണോയെന്ന ആശങ്കയും ചോദ്യവുമുണര്‍ത്തി സോഷ്യല്‍മീഡിയ

ലോകമെങ്ങും കോറൊണ വൈറസ് ഭീതി പടര്‍ത്തിയിരിക്കെ മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മൂടികെട്ടിയ ഫഹദിന്റെ നസ്രിയയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്‍സ്റ്റയില്‍ ഏറെ ഫോളോവേഴ്സുള്ള താരദമ്പതികള്‍ വായമൂടികെട്ടിക്കൊണ്ട് പകര്‍ത്തിയിരിക്കുന്ന ചിത്രം നസ്രിയയാണ് പങ്ക് വച്ചത്.

ഇരുവരും മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടി നില്‍ക്കുന്നതിനാല്‍ തന്നെ കൊറോണ പിടിപെട്ടോ  എന്ന സംശയമാണ് ആരാധകര്‍ അധികവും ഉന്നയിക്കുന്നത്.  വേറെ ചിലര്‍ ഇരുവരും ചൈനയിലാണോ എന്നും ചോദിച്ചിട്ടുണ്ടസംസാരം ആരോഗ്യത്തിന് ഹാനീകരം ആയതുകൊണ്ടാണോ ഇങ്ങനെ എന്നുള്ള രസകരമായ കമന്റും നസ്രിയ പങ്കുവച്ച ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

അതേസമയം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ട്രാന്‍സ് ഫെബ്രുവരി 14ന് റിലീസ് ചെയ്യും. ആള്‍ദൈവത്തിന് സമാമായി മോട്ടിവേഷണല്‍ സ്പീക്കറായി രാജ്യാന്തര പ്രശസ്തിയിലെത്തുന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെയാണ് സിനിമ. ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അന്‍വര്‍ റഷീദ് മടങ്ങിയെത്തുന്ന ചിത്രം 25 കോടിയ്ക്ക് മുകളില്‍ മുതല്‍മുടക്കിലാണ് നിര്‍മ്മിക്കുന്നത്. 

അമല്‍ നീരദ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ടൈറ്റില്‍ ട്രാക്ക് വിനായകന്റെ സംഗീത്തിലാണ്. വിനായക് ശശികുമാറാണ് ഗാനരചന. നവാഗതനായ വിന്‍സന്റ് വടക്കനാണ് ട്രാന്‍സ് തിരക്കഥയൊരുക്കിയിക്കുന്നത്. അമല്‍നീരദും അന്‍വര്‍ റഷീദും നേതൃത്വം നല്‍കുന്ന എ ആന്‍ഡ് എ ആണ് ട്രാന്‍സ് തീയറ്ററുകളിലെത്തിക്കുന്നത്.

Read more topics: # നസ്രിയ,# ഫഹദ്
fahad nazriya wearing mask photo share

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES