ചിരിയുടെ ഭയം എന്നൊക്കെ കേട്ടിട്ടില്ലെ! അതായിരുന്നു കുമ്പളങ്ങിയിലെ ഷമ്മി. തേച്ചു മിനുക്കിയ ഷര്‍ട്ടും ക്ലീന്‍ഷേവില്‍ ലുക്കായി നടക്കുന്ന ഷമ്മി. ഏത് കാര്യത്തേയും തന്റെ വീക്ഷണത്തിലൂടെ കണ്ട്. ആ വീക്ഷണത്തില്‍ അടിയുറച്ച് നില്‍ക്കുന്നതായിരുന്നു ഷമ്മിയുടെ രീതി. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലുടെ ഫഹദ് ഫാസിലെന്ന നടന്റെ വേറിട്ട അഭിനയ മികവ് കണ്ടതും ഷമ്മി എന്ന കഥാപാത്രത്തിലൂടെയാണ്.
നായകനെ അടിച്ച് ഇടുമ്പോഴും പ്രതിനായക വേഷത്തിലെത്തിയ ഫഹദ് പറയുന്ന ഡയലോഗുണ്ട് ഷമ്മി ഹീറോയാട് ഹീറോ.... പ്രേക്ഷകര്‍ ഏറ്റെടുത്ത ആ ഡയലോഗ് വീണ്ടും സദസിനോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍
കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയപ്പോള്‍ 'കുമ്പളങ്ങി നൈറ്റ്സി'ലെ അതേ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് ഫഹദ് സദസ്സിനെ കയ്യിലെടുത്തത്. ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
വീഡിയോ കടപ്പാട്: മുവി മാന്‍ ബ്രോഡ്കാസ്റ്റിങ്