സേതുപതി പിന്മാറിയതോടെ ഫഹദിന്റെ അടുത്തേക്ക്; മലയാളത്തിനും തമിഴിനും പിന്നാലെ തെലുങ്കിലേക്കും നടൻ ഫഹദ് ഫാസിൽ അരങ്ങേറുന്നു; ആരാധകർ ആവേശത്തിൽ

Malayalilife
topbanner
സേതുപതി പിന്മാറിയതോടെ ഫഹദിന്റെ അടുത്തേക്ക്; മലയാളത്തിനും തമിഴിനും പിന്നാലെ തെലുങ്കിലേക്കും നടൻ ഫഹദ് ഫാസിൽ അരങ്ങേറുന്നു; ആരാധകർ ആവേശത്തിൽ

രു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. മലയാളത്തിനും തമിഴിനും പിന്നാലെ അടുത്തിടെയാണ് ഫഹദിന്‌റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‌റെ പുതിയ സിനിമയായ പുഷ്പയിലാണ് വില്ലന്‍ വേഷത്തില്‍ ഫഹദ് എത്തുന്നത്.

വിജയ് സേതുപതിയെ ആയിരുന്നു ഫഹദിന്‌റെ റോളിലേക്ക് ആദ്യം പരിഗണിച്ചത്. സേതുപതി പിന്മാറിയതോടെ ഫഹദ് അല്ലു ചിത്രത്തില്‍ എത്തുകയായിരുന്നു. അടുത്തിടെ പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ ഫഹദിനെ സ്വാഗതം ചെയ്തുകൊണ്ടുളള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനായി അഭിനയിക്കാന്‍ തീരുമാനിച്ചതിന്‌റെ കാരണം ഫഹദ് വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ സുകുമാര്‍ തിരക്കഥ പറഞ്ഞുകേള്‍പ്പിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് ഫഹദ് പറയുന്നു. മാത്രമല്ല അദ്ദേഹത്തിന്‌റെ രംഗസ്ഥലം എന്ന ചിത്രം കണ്ടതോടെ സുകുമാറിന്‌റെ സംവിധാന മികവിലും ഞാന്‍ ആകൃഷ്ടനായിരുന്നു. അതിനൊക്കെ അപ്പുറം പുഷ്പയില്‍ എനിക്ക് നല്‍കിയ കഥാപാത്രം ഞാനിതുവരെ ചെയ്യാത്ത തരം വ്യത്യസ്തമാണെന്നും ഫഹദ് വ്യക്തമാക്കിയിരുന്നു. 

2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും,2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

fahad fasil allu arjun malayalam telungu movie star

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES