Latest News

അരക്കോടിയുടെ ബെന്‍സ് ഇ ക്ലാസ് സ്വന്തമാക്കി  നവ്യാ നായര്‍..! താരം പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
topbanner
അരക്കോടിയുടെ ബെന്‍സ് ഇ ക്ലാസ് സ്വന്തമാക്കി  നവ്യാ നായര്‍..! താരം പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയനായികയായിരുന്നു നവ്യ നായര്‍. നനന്ദം മുതല്‍ നവ്യ അഭിനയിച്ചിട്ടുള്ള ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളവയാണ്. വിവാഹശേഷം ഗ്രഹസ്ഥായായ നവ്യ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ നവ്യ പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. അരക്കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ് വാങ്ങിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരക്കുകയാണ്.

പുതിയ ബെന്‍സ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനായികയായിരുന്ന നവ്യാ നായര്‍. മെഴ്‌സഡീസ് ബെന്‍സിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇക്ലാസാണ് ഇപ്പോള്‍ സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു വിവാഹജീവിതം നയിക്കുന്ന താരം സ്വന്തമാക്കിയത്. 

സോഷ്യല്‍ മീഡിയയിലൂടെയാണ് പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയതിന്റെ സന്തോഷം നവ്യ പങ്കു വച്ചത്.  മുംബൈയില്‍ സ്ഥിരതാമസമാക്കിയ നവ്യ മകനും ഭര്‍ത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോല്‍ സ്വന്തമാക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ല്‍ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോള്‍ എന്‍ജിനും ഇ 220 ഡിയില്‍ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എന്‍ജിനും ഇ 350 ഡിയില്‍ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന്റെ ഹൃദയം. 

Read more topics: # facebook post navya nair
facebook post navya nair

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES