തിമിഴില്‍ ഏറെ വിവാദമായ പരിപാടിയായിരുന്നു എങ്കെ വിട്ട് മാപ്പിളൈ. നടന് ആര്യക്കായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതായിരുന്നു ഷോ. മസ്തരാര്ത്ഥികൡ നിന്ന് അവസാനഘട്ടത്തിലെത്തയത് കുംബകോണം സ്വദേശി അബര്നദിയായിരുന്നു, അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്. ഷോയ്ക്ക ശേഷം ഒരുപാട് സിനിമാ അവസരങ്ങള്‍ താരത്തെ തേടി എത്തിയെങ്കിലും ആര്യയെ തന്നെ താന്‍ വിവാഹം കഴിക്കു എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് താരം.
എങ്ക വിട്ടു മാപ്പിളേ ഷോ അബര്‍നദിക്ക് സിനിമയില്‍ അവസരങ്ങള്‍ നേടി കൊടുത്തു. വസന്തബാലന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്. സിനിമാ എത്ര തിരക്കേറിയാലും താന്‍ ആരാധകര്‍ക്ക് നല്കിയ വാക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ആര്യയെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് അബര്‍നദി കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ കാര്യം മാറ്റമില്ലാതെ ആവര്‍ത്തിച്ചിരിക്കുകയാണ് ഇവര്‍. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ്സു തുറന്നത്.
16 മത്സരാര്‍ത്ഥികളുമായിട്ടാണ് എങ്കെ വിട്ട് മാപ്പിളൈ കളേഴ്സ് ചാനലില്‍ ആരംഭിച്ചത്. കര്‍ണാടകയില്‍ നിന്ന്നുള്ള മോഡല്‍ മാളവിക,ഫാഷന്‍ ഡിസൈനറായ അബര്മതി, ഐ.ടി പ്രഫഷണല്‍ ഗോമത, ബാംഗിങ് പ്രഫഷണാല അയേഷ, മലയാളികളായ ശ്രിലക്ഷ്മി,അനു, ദേവ സൂര്യ, അഗത എന്നിവരില്‍ തുടങ്ങുന്നു മത്സരാര്‍ത്ഥികള്‍. അവസാന റൗണ്ടിലെത്തിയത് കര്‍ണാടകക്കാരി മാളവികയും തമിഴ് പെണ്‍കുട്ടികളായ അബര്‍നദിയും ഗോമതിയുമായിരുന്നു. അവസാനം ആരേയും സ്വീകരിക്കെതെ ഷോ അവസാനിപ്പിച്ചപ്പോള്‍ ആര്യ തേപ്പുകാരനാണെന്ന് വിമര്‍ശനവും വന്നിരുന്നു.