Latest News

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകന്‍ സംഗീതം; ഫാന്റസിയും സാഹസികതയും ചേര്‍ത്ത് സയന്‍സ് ഫിക്ഷന്‍ ചിത്രം എലൂബ്  അണിയറയില്‍

Malayalilife
ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകന്‍ സംഗീതം; ഫാന്റസിയും സാഹസികതയും ചേര്‍ത്ത് സയന്‍സ് ഫിക്ഷന്‍ ചിത്രം എലൂബ്  അണിയറയില്‍

ഫാന്റസിയും സാഹസികതയും ചേര്‍ത്ത് ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 'എലൂബ് '.ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന, ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ ഒരു ഗംഭീര സയന്‍സ് ഫിക്ഷനായ 'എലൂബ് '2024 ഡിസംബറില്‍ തിയറ്ററുകളിലെത്തുന്നു. 

വിനോദവും ഫാന്ററസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകള്‍ അപ്രതീക്ഷിതമായ് ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്'എലൂബ് '.

നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വിസ്റ്റാല്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്റെ കഥക്ക് മാജിത് യോര്‍ദനും ലുഖ്മാനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഊട്ടി, ഓഷ്യ, ഡല്‍ഹി,എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡീറ്റെയില്‍സുകള്‍ ഉടന്‍ പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. 'My Hero Academia', 'Pokemon', 'One Piece Film: Gold' എന്നീ ആനിമെകള്‍ക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തില്‍ സംഗീതം ഒരുക്കുന്ന ഇന്ത്യന്‍ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും 'എലൂബ്' സമ്മാനിക്കുക എന്നാണ് അറിയാന്‍ കഴിഞ്ഞത്.

'അതിരന്‍', 'സൂഫിയും സുജാതയും', 'ടീച്ചര്‍' എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. 'ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍', 'കമ്മാര സംഭവം', 'ഹോം', 'വിലായത്ത് ബുദ്ധ' എന്നീ സിനിമകള്‍ ചെയ്ത ബഗ്ലാന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വിജി എബ്രഹാം ലൈന്‍ പ്രൊഡ്യൂസര്‍- ഷാജി കാവനാട്ട്.

മേക്കപ്പ്- റോഷന്‍രാജഗോപാല്‍, വസ്ത്രാലങ്കാരം- അഫ്‌സല്‍ മുഹമ്മദ് സാലീ, കളറിംങ്-റെഡ് ചില്ലീസ്‌കളര്‍,കളറിസ്റ്റ്- മക്കരാണ്ട് സുര്‍ത്തെ, എക്യുപ്‌മെന്റ് എന്‍ജിനിയര്‍-ചന്ദ്രകാന്ത് മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # എലൂബ്
eloob malayalam fantasy MOVIE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES