Latest News

ദുല്‍ഖറിന്റെ കാര്‍ കളക്ഷണിലേക്ക് പുതിയ അതിഥി കൂടി; നടന്‍ സ്വന്തമാക്കിയത് മൂന്ന് കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് മെയ്ബ; കാര്‍ രജിസ്റ്റര്‍ ചെയ്തത് മമ്മൂക്കയുടെ പേരില്‍ കോട്ടയത്ത്; ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ താരം മുടക്കിയത് 1.85 ലക്ഷം 

Malayalilife
ദുല്‍ഖറിന്റെ കാര്‍ കളക്ഷണിലേക്ക് പുതിയ അതിഥി കൂടി; നടന്‍ സ്വന്തമാക്കിയത് മൂന്ന് കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് മെയ്ബ; കാര്‍ രജിസ്റ്റര്‍ ചെയ്തത് മമ്മൂക്കയുടെ പേരില്‍ കോട്ടയത്ത്; ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ താരം മുടക്കിയത് 1.85 ലക്ഷം 

വിന്റേജ് കാറുകളും ഏറ്റവും പുതിയ കാറുകളും സൂപ്പര്‍ ബൈക്കുകളും അടക്കം ദുല്‍ഖറിന്റെ വാഹനശേഖരം പ്രസിദ്ധമാണ്.സിനിമയോടുള്ള പ്രണയം പോലെ തന്നെ കാര്‍ പ്രേമവും ദുല്‍ഖര്‍ സല്‍മാന് പാരമ്പര്യമായി കിട്ടിയ ഒന്നാണ്. ഇപ്പോളിതാ താരത്തിന്റെ വാഹന കളക്ഷണിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. 

മൂന്നു കോടി രൂപയുടെ ഒരു കാറാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് മെയ്ബ ജി.എല്‍.എസ് 600 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം കൂടിയായി മാറിയിരിക്കുകയാണ് അദ്ദേഹം.സ്വപ്നവാഹനത്തിനും തന്റെ ഇഷ്ടനമ്പറാണ് ദുല്‍ഖര്‍ നല്‍കിയിരിക്കുന്നത്. ഇഷ്ടനമ്പറായ 369 ലേലത്തിലൂടെ സ്വന്തമാക്കാനായി 1.85 ലക്ഷം രൂപയോളമാണ് ദുല്‍ഖര്‍ മുടക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒഴുകുന്ന കൊട്ടാരം എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെന്‍സിന്റെ മെയ്ബ മമ്മൂട്ടിയുടെ പേരില്‍ കോട്ടയത്താണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ് തുടങ്ങിയവരും തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണും അടുത്തിടെ ഈ കാര്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ ബെന്‍സ് ജി 63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്യുവിയും താരം സ്വന്തമാക്കിയത്. മെയ്ബ ജിഎല്‍എസ് 600 പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്. കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യയിലേക്ക് എത്തിയത്.


 

Read more topics: # ദുല്‍ഖര്‍
dulquer salman brought new maybac

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES