Latest News

തമിഴ് ചിത്രത്തിന് വേണ്ടി ദുല്‍ഖറും കല്യാണിയും വീണ്ടും കൈകോര്‍ക്കുന്നു; ഇരുവരും ഒന്നിക്കുന്നത് കാര്‍ത്തികേയന്‍ വേലപ്പന്റെ ചിത്രത്തില്‍

Malayalilife
തമിഴ് ചിത്രത്തിന് വേണ്ടി ദുല്‍ഖറും കല്യാണിയും വീണ്ടും കൈകോര്‍ക്കുന്നു; ഇരുവരും ഒന്നിക്കുന്നത് കാര്‍ത്തികേയന്‍ വേലപ്പന്റെ ചിത്രത്തില്‍

രനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. തമിഴ് ഹിറ്റ് സംവിധായകന്‍ അറ്റ്ലീയുടെ അസിസ്റ്റന്റ് ആയ കാര്‍ത്തികേയന്‍ വേലപ്പന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് താരങ്ങള്‍ ഒരുമിക്കുന്നത്.സീ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശിന്റേതാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്നതാണ് പ്രത്യേകത. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന അഞ്ചാമത്തെ തമിഴ് ചിത്രം  ആണിത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം കാര്‍ത്തിയേകന്‍ വേലപ്പന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.കാരക്കുടിയില്‍ കിംഗ് ഒഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. 

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറക്കല്‍ ,പ്രമോദ് വെളിയനാട്, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് കിംഗ് ഒഫ് കൊത്ത നിര്‍മ്മിക്കുന്നത്.

dulquer and kalyani screen again for a tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക