കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന് ഐ ലവ് യൂ ആശാനെ; നീ വിജയത്തിന് അർഹനാണ്; അനുഗ്രഹീതൻ ആന്റണിയുടെ വിജയാഘോഷം ദുൽഖറിന്റെ കൂടെ പങ്കുവച്ച് സണ്ണി വെയ്ൻ

Malayalilife
topbanner
കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന് ഐ ലവ് യൂ ആശാനെ; നീ വിജയത്തിന് അർഹനാണ്; അനുഗ്രഹീതൻ ആന്റണിയുടെ വിജയാഘോഷം ദുൽഖറിന്റെ കൂടെ പങ്കുവച്ച് സണ്ണി വെയ്ൻ

വാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ഇന്ത്യൻ മലയാള ഭാഷാ നാടക ഫാന്റസി ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സിദ്ദിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് എന്നിവരോടൊപ്പം സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആന്റണി മരിക്കുകയും ഒരു ആത്മാവായി തുടരുകയും ചെയ്യുന്നു. ആന്റണി സഞ്ജനയെ സ്നേഹിച്ചിരുന്നു, പക്ഷേ അവന്റെ മരണം അവൾക്ക് അറിയില്ല. ആ സിനിമയിലെ റോണി എന്ന നായയ്ക്ക് മാത്രമാണ് അവനെ കാണാൻ കഴിയുന്നത്. ഒരു സ്പിരിറ്റ് ആയി ആന്റണി തന്റെ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുമായി എങ്ങനെ ഇടപെടുന്നു എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്. 

ഈ സിനിമ വിജയകരമായി മുന്നേറുന്നതിനിടെ അതിന്‌റെ സന്തോഷം ദുല്‍ഖറിനൊപ്പം ക്കേ് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സണ്ണി. ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയുടെ വിജയം സണ്ണി വെയ്‌ന്‌റ കരിയറിലും വലിയ വഴിത്തിരിവായിരിക്കുകയാണ്. ആന്റണി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. പ്രിയ സുഹൃത്തിനൊപ്പമുളള ചിത്രങ്ങള്‍ സണ്ണി വെയ്ന്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പും നടന്‌റെതായി വന്നിരുന്നു. എന്റെ കൂടെ എപ്പോഴും നിന്നതിന്, എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്, ഐ ലവ് യൂ ആശാനെ എന്നാണ് സണ്ണി വെയ്ന്‍ ദുല്‍ഖറിനെ കുറിച്ച് കുറിച്ചത്. പിന്നാലെ സണ്ണി വെയ്‌നിനു ദുല്‍ഖറിന്‌റെ മറുപടി കമന്റും വന്നു. എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും ചക്കരേ, എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നീ അര്‍ഹനാണ്. ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

അരങ്ങേറ്റ ചിത്രം മുതല്‍ മലയാളത്തില്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ട് പേരും തുടങ്ങിയത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തന്നെ പ്രാധാന്യമുളള വേഷമാണ് സണ്ണി അവതരിപ്പിച്ചത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ ശേഷവും ഇരുവരും സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. സണ്ണി വെയ്ന്‍ നായകനായ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. കൂടാതെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലും ദുല്‍ഖറും സണ്ണിച്ചനും ഒന്നിച്ചു. സിനിമകള്‍ക്ക് പുറമെ ഇടയ്ക്കിടെയുളള ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

dulquer salmaan sunny wayne malayalam movie celebrating success

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES