നടന് വിജയിയുടെ മകന് ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകുമെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. കാര്‍ ഫ്രീക്കായ ഒരു യുവതാരത്തെ ആയിരിക്കും ചിത്രത്തി
ല്‍ നായകനായി ജേസണ്‍ പരിഗണിക്കുക എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരങ്ങള്‍....
2009ല്‍ തന്റെ പിതാവിന്റെ സിനിമയായ വേട്ടയ്ക്കാരനിലൂടെ ജേസണ്‍ സിനിമാപ്രവേശനം നടത്തിയിരുന്നു.ജേസണിന്റെ കന്നിചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുമെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. തങ്ങള്‍ക്ക് ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും ലൈക്ക വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായക വേഷത്തില്‍ വിക്രമിന്റെ മകനും നടനുമായ ദ്രുവ് വിക്രം എത്തുമെന്നായിരുന്നു തുടക്കത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നത്. പിന്നീട് വിജയ് സേതുപതിയുടെ പേരും ഉയര്‍ന്നുവന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ലീഡ് റോളിലെത്തുക ദുല്‍ഖര്‍ സല്മാന് ആണെന്നാണ് പുതിയ വിവരം.
സംവിധായകന് ശങ്കറിന്റെ മകള്‍ അതിഥി നായികവേഷത്തിലെത്തുമെന്നും വിവരമുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുക എ ആര് റഹ്മാന്റെ മകന് എ ആര് അമീന് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം നേടിയതിനുശേഷമാണ് ജേസണ്‍ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ലണ്ടനില്‍ നിന്ന് തിരക്കഥ രചനയില്‍ ബിരുദവും സ്വന്തമാക്കി. ജേസണ്‍ സഞ്ചയ് അഭിനയത്തിലൂടെ സിനിമാരംഗത്ത് എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. സുധ കൊങ്കര, അല്‍ഫോണ്‍സ് പുത്രന് അടക്കമുള്ള സംവിധായകര്‍ ജേസണെ സമീപിച്ചിരുന്നെങ്കിലും തനിക്ക് സംവിധാനത്തിലാണ് താത്പര്യമെന്ന് ജേസണ്‍ വ്യക്തമാക്കുകയായിരുന്നു.