Latest News

കിങ് ഓഫ് കൊത്തയിലെ ലുക്കില്‍ പൊതുവേദിയില്‍ എത്തി ഡിക്യു; കൊണ്ടോട്ടി ഭാഷയില്‍ സംസാരിച്ചും ചുവടുവച്ചും  കൈയ്യടി നേടി താരം; ദുല്‍ഖറിനെ കാണാന്‍ ജനസാഗരം എത്തിയപ്പോള്‍

Malayalilife
കിങ് ഓഫ് കൊത്തയിലെ ലുക്കില്‍ പൊതുവേദിയില്‍ എത്തി ഡിക്യു; കൊണ്ടോട്ടി ഭാഷയില്‍ സംസാരിച്ചും ചുവടുവച്ചും  കൈയ്യടി നേടി താരം; ദുല്‍ഖറിനെ കാണാന്‍ ജനസാഗരം എത്തിയപ്പോള്‍

ലപ്പുറം കൊണ്ടോട്ടിയില്‍ ഉദ്ഘാടനത്തിന് എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ഇരച്ചെത്തിയ ജനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുല്‍ഖര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ആര്‍ത്തിരമ്പുന്ന ജനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഫാന്‍സ് പേജുകളിലടക്കം നിറയുന്നത്. 

കൂടാതെ  'സുന്ദരി പെണ്ണെ' എന്ന ഗാനം ദുല്‍ഖര്‍ വേദിയില്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് മുഴുവന്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാല്‍ വളരെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതവും മറ്റും നിയന്ത്രിച്ചത് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. 

പച്ചയും കറുപ്പും നിറത്തിലുള്ള ഷര്‍ട്ടില്‍ സ്‌റ്റൈലിഷായാണ് താരം എത്തിയത്. നീട്ടി വളര്‍ത്തിയ മുടി പിന്നില്‍ ഒതുക്കിക്കെട്ടിയ ലുക്കിലായിരുന്നു. താരത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.  താരത്തിന്റെ വരവ് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. റോഡ് മുഴുവന്‍ ആരാധകരെക്കൊണ്ട് നിറയുകയായിരുന്നു. പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. 

നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ഭീതിയുടെ കാലത്ത് കോരിച്ചൊരിയുന്ന മഴയത്തും വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെ ജനങ്ങളെ ചടങ്ങില്‍ നടന്‍ അഭിനന്ദിച്ചു.

കൊണ്ടോട്ടി പണ്ടേ പ്രശസ്തമാണെന്നും വിമാനാപകടമുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത് നിങ്ങളാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ കൊണ്ടോട്ടിക്കാരെ അഭിസംബോധന ചെയ്തത്. തന്നെ കാണാന്‍ നേരിട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സ്‌നേഹമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.  തന്റെ സിനിമാ തുടക്കം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നെന്നും ദുല്‍ഖര്‍ ഓര്‍ത്തെടുത്തു.  'ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്ക് വരുന്നത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം കോഴിക്കോട് വെച്ചായിരുന്നു. അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. അന്ന് കോഴിക്കോട് മൊത്തം എക്‌സ്‌പ്ലോര്‍ ചെയ്തു. 

ഷോപ്പിങ്ങിനേക്കാള്‍ എനിക്കിഷ്ടം ഭക്ഷണം കഴിക്കാനായിരുന്നു. ബോംബൈ ഹോട്ടലിലും പാരഗണിലും പോയി കഴിച്ചിട്ടുണ്ട്. അതൊക്കെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്'; ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ചെറുപ്പം മുതലേ ഒരു ഫാഷന്‍ ഐക്കണേയുള്ളൂ അത് വാപ്പച്ചിയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

മറ്റൊരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ജനങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഡി.ക്യുവിന്റെ ഫാദര്‍ അഭിനയിച്ച 1921 എന്ന ചിത്രത്തിലെ, എന്ന് അവതാരകന്‍ പറയുകയായിരുന്നു. ;മമ്മൂക്ക എന്ന് പറയെടാ എന്ന് ജനക്കൂട്ടത്തില്‍ നിന്നും ആളുകള്‍ വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക എന്ന് അവതാരകന്‍ തിരുത്തുകയും ചെയ്തു. ഡി.ക്യുവിന്റെ ഫാദര്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മമ്മൂക്ക തന്നെ എന്ന് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

അതേസമയം, 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വീഡിയോയില്‍ കാണുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍.


 

Read more topics: # ദുല്‍ഖര്‍
dulquer salmaan in kondotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES