Latest News

അമൃത ചേച്ചിയെ ബാല ഉപദ്രവിക്കുന്നത്  കണ്ടിട്ടുണ്ട്; തനിക്ക് നേരെയും ഉപദ്രവും ഉണ്ടായിട്ടുണ്ട്; ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്ന് പറയും; അമൃതയും ബാലയും പിരിയുന്നത് വരെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇര്‍ഷാദ് പങ്ക് വച്ചത്

Malayalilife
അമൃത ചേച്ചിയെ ബാല ഉപദ്രവിക്കുന്നത്  കണ്ടിട്ടുണ്ട്; തനിക്ക് നേരെയും ഉപദ്രവും ഉണ്ടായിട്ടുണ്ട്; ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്ന് പറയും; അമൃതയും ബാലയും പിരിയുന്നത് വരെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇര്‍ഷാദ് പങ്ക് വച്ചത്

പ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുള്ള ദാമ്പത്യ കഥമാണ് അമൃതാ സുരേഷിന്റേതും ബാലയുടേതും. വിവാഹവും വിവാഹ മോചനവും കഴിഞ്ഞിട്ട് ഒരുപ്പതിറ്റാണ്ടിലധികമായെങ്കിലും അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ, കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്രയും താന്‍ അനുഭവിച്ചതും വേണ്ടെന്നു കരുതി മറച്ചു വച്ച കാര്യങ്ങളുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത. സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വച്ച് തന്നെ പ്രപ്പോസ് ചെയ്ത കാര്യങ്ങള്‍ മുതല്‍ അമൃത വെളിപ്പെടുത്തിയതെല്ലാം ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒടുവില്‍ ബാലയുടെ വീട്ടില്‍ ചോരത്തുപ്പിക്കിടന്ന അമൃത അവിടെനിന്നും പാതിരാത്രി രക്ഷപ്പെട്ടോടിയിട്ടും വീണ്ടും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്നും കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സയിലാണെന്ന് വരെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ അമൃതയുടെ വാക്കുകള്‍ സത്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്  ബാലയുടെ മുന്‍ ഡ്രൈവറും. അമൃതയും മകള്‍ അവന്തികയും കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നും താന്‍ സാക്ഷിയായിരുന്നുവെന്നുമാണ് ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞത്. ബാല തന്നേയും ഉപദ്രവിച്ചിട്ടുണ്ടെന്നും നടന്റെ അടികൊണ്ട് മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര വന്നിട്ടുണ്ടെന്നും ഇര്‍ഷാദ് പറയുന്നു.

അന്ന് തനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളുവെന്നും ഇര്‍ഷാദ് പറയുന്നു. മുന്‍ ഡ്രൈവറായ ഇര്‍ഷാദിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം... ഞാന്‍ ബാലയുടേയും അമൃത ചേച്ചിയുടേയും ഡ്രൈവറായിരുന്നു. 2010ലാണ് ബാലയുടെ ഡ്രൈവറായി ഞാന്‍ ജോലി ചെയ്ത് തുടങ്ങിയത്. അവരുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളെ ആയിരുന്നുള്ളു.

അവര്‍ പിരിയുന്നത് വരെയും അവര്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ബാല അമൃത ചേച്ചിയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ വേര്‍പിരിഞ്ഞശേഷം ഞാന്‍ അമൃത ചേച്ചിക്കൊപ്പം പോന്നു. പോകാന്‍ കാരണങ്ങളുണ്ട്. ചേച്ചിയെ പുള്ളിക്കാരന്‍ ടോര്‍ച്ചര്‍ ചെയ്തതും എന്നെ ടോര്‍ച്ചര്‍ ചെയ്തതുമെല്ലാമാണ് കാരണം. അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ബാല അടിച്ചിട്ട് എന്റെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നിട്ടുണ്ട്. അന്ന് ഞാന്‍ ചെറുതായിരുന്നതുകൊണ്ട് പ്രതികരിക്കാനും പറ്റിയില്ല. മാത്രമല്ല അയാളോട് എനിക്കൊരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്ക് ഞാന്‍ ഒരു ആങ്ങളെയെപ്പോലെയായിരുന്നു. ചേച്ചിയുടെ അമ്മ മകനെപ്പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. പാപ്പുവിന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ഇടുന്നത്.

പാപ്പുവിനെ കൊണ്ട് ചേച്ചി പറഞ്ഞ് ചെയ്യിപ്പിച്ചതാവും എന്നൊക്കെ കമന്റുകള്‍ കണ്ടു. എന്നാല്‍ ഒരിക്കലും അമൃത ചേച്ചിയോ മറ്റ് കുടുംബാം?ഗങ്ങളോ ഇത് പറഞ്ഞ് ചെയ്യിപ്പിക്കില്ല. കാരണം പാപ്പുവിനെ മീഡിയയ്ക്ക് മുമ്പില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇത്രയും നാള്‍ ഞാന്‍ ഇതെല്ലാം മിണ്ടാതിരുന്നതാണ്. പാപ്പുവും ചേച്ചിയും വീഡിയോയില്‍ പറഞ്ഞതെല്ലാം വളരെ സത്യസന്ധമായ കാര്യങ്ങളാണ്. ഇനി ജനങ്ങളോടാണ് എനിക്ക് പറയാനുള്ളത്... മൂന്ന് പെണ്ണുങ്ങളും ഒരു കൊച്ചും അടങ്ങിയ ചെറിയ കുടുംബമാണ് അവരുടേത്. അവര്‍ ആ രീതിയില്‍ ജീവിച്ച് പൊക്കോട്ടെ. ബാലയുടെ കൂടെ നടക്കുന്ന ചില മീഡിയക്കാര്‍ ചേച്ചിയേയും കുടുംബത്തേയും വലിച്ച് കീറി. ഇനിയും അത് തുടര്‍ന്നാല്‍ ഈ വീഡിയോ കൊണ്ട് ഞാന്‍ അവസാനിപ്പിക്കില്ല. പലതും എനിക്ക് തുറന്ന് പറയേണ്ടി വരും. ചേച്ചിയും കുടുംബവും പരമാവധി സഹിച്ചു.

കുഞ്ഞിനെ കൂടി വലിച്ചഴയ്ക്കുമല്ലോയെന്ന് കരുതിയാണ് ചേച്ചി പ്രതികരിക്കാന്‍ മടിച്ചത്. മുമ്പ് ഞാന്‍ ഇതുപോലെ തുറന്ന് പറഞ്ഞപ്പോള്‍ ബാലയെന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചു. അവസാനം ഞാന്‍ വീഡിയോ ഡിലീറ്റ് ചെയ്തു എന്നാണ് ഇര്‍ഷാദ് പറഞ്ഞത്. ഇര്‍ഷാദ് അമൃതയുടേയും അഭിരാമിയുടെയും അസിസ്റ്റന്റായും സെലിബ്രിറ്റി മാനേജ്‌മെന്റിങും ചെയ്യുന്നുണ്ട്. 

ബാല തന്നെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് അമൃതയുടെ മകള്‍ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് ബാലയെ കാണാന്‍ ആഗ്രഹമില്ലെന്നും മകള്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയില്‍ വ്യക്തമാക്കി. ബാലയെ വിവാഹം ചെയ്ത നടനില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങള്‍ അമൃതയും ആദ്യമായി ഇന്നലെ വെളിപ്പെടുത്തി. ബാലയുടെ ഉപദ്രവത്തിലൂടെ ശരീരത്തിലുണ്ടായ ക്ഷതങ്ങളും അസുഖങ്ങളും താന്‍ ഇപ്പോഴും ചികിത്സിക്കുകയാണെന്നും അമൃത പറഞ്ഞു.

സ്റ്റാര്‍ സിംഗര്‍ വേദിയില്‍ വച്ചാണ് ബാലയും അമൃതയും കണ്ടുമുട്ടുന്നതും ബാല ഇഷ്ടമാണെന്ന് പറയുന്നതും. എന്നാല്‍ താനാണ് പ്രപ്പോസ് ചെയ്തത് എന്ന് ഒരിടത്തും പറയരുത് എന്നായിരുന്നു ആദ്യം ബാല വച്ച നിബന്ധന. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. അതിനിടെയാണ് അമൃതയുടെ അച്ഛന്റെ ഒരു സുഹൃത്ത് വഴി ബാല ചന്ദന ശരവണ റെഡിയാര്‍ എന്നൊരു പെണ്‍കുട്ടിയെ ആദ്യം വിവാഹം ചെയ്തിരുന്നുവെന്നും വേര്‍പിരിയുകയും ചെയ്തിരുന്നുവെന്ന് അറിഞ്ഞത്. തുടര്‍ന്ന് അച്ഛനും അമ്മയും കടുത്ത എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. എന്നാല്‍ അമൃത ബാലയെ വിവാഹം കഴിക്കണമെന്ന ഒറ്റ നിര്‍ബന്ധത്തിലായിരുന്നു. ഒടുവില്‍ അമൃതയുടെ ഇഷ്ടത്തിന് കുടുംബവും വഴങ്ങി. മകളുടെ വിവാഹം നടത്താന്‍ സ്വന്തം വീട് വിറ്റാണ് സുരേഷ് കാശു കണ്ടെത്തിയതും സ്വര്‍ണം അടക്കമുള്ള കാര്യങ്ങള്‍ വാങ്ങുകയും ചെയ്തത്.

വിവാഹം കഴിഞ്ഞ് ആദ്യ കാലത്ത് സന്തോഷം നിറഞ്ഞ ദാമ്പത്യമായിരുന്നെങ്കിലും പിന്നെ മകളുടെ ജനനത്തോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു തുടങ്ങിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ബാല അമൃതയെ ക്രൂരമായി ഉപദ്രവിക്കുകയും പലപ്പോഴും അടിയും ചവിട്ടുമേറ്റ് ചോരത്തുപ്പി മുറിയില്‍ കിടന്ന നാളുകള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ തടഞ്ഞിട്ടും സ്വന്തമായി തെരഞ്ഞെടുത്ത വിവാഹവും ജീവിതവും ആയിരുന്നതിനാല്‍ എല്ലാം സഹിക്കുകയായിരുന്നു അമൃത. പലപ്പോഴും ബാലയുടെ ആക്രമണങ്ങളില്‍ നിന്നും വീട്ടുജോലിക്കാരാണ് കുഞ്ഞിനെ പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളത്. മകള്‍ ഒന്നും കേള്‍ക്കാനും കാണാനും അനുഭവിക്കാനും പാടില്ലെന്നും അതവളുടെ കുഞ്ഞു മനസിനെ എങ്ങനെ ബാധിക്കുമെന്നും അറിയാത്തതിനാല്‍ ബാല ആക്രമിച്ചു തുടങ്ങുമ്പോള്‍ കുഞ്ഞിനെ വാങ്ങി മറ്റു മുറികളിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ഒരു ദിവസം രാത്രി ബാലയുടെ ആക്രമണം സഹിക്കാന്‍ കഴിയാതെയാണ് ചോരയൊലിച്ചു നില്‍ക്കുന്ന നിലയില്‍ മകളേയും എടുത്ത് അമൃത ആ വീടു വിട്ടിറങ്ങിയത്. സ്വന്തം വാഹനം പോലും എടുക്കാതെയായിരുന്നു അമൃത അന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് നിരവധി വര്‍ഷങ്ങളോളം അമൃത ചികിത്സയിലായിരുന്നു. നിലയ്ക്കാത്ത ബ്ലീഡിംഗായിരുന്നു ആദ്യത്തെ പ്രശ്നം. അടിവയറ്റിലേറ്റ ചവിട്ടുകളായിരുന്നു ബ്ലീഡിംഗിന്റെ പ്രധാന കാരണം. ദേഹത്തേറ്റ മുറിവുകള്‍ വേറെയും. നിരവധി ലേസര്‍ ചികിത്സകളാണ് ആ പാടുകള്‍ മാറ്റുവാന്‍ ചെയ്തത്. ഇപ്പോഴും നെഞ്ചു വേദനയ്ക്ക് ചികിത്സയിലുമാണ്

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Irshad Kdr (@kdrirshad)

driver irshad reveals ammrutha and bala issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക