Latest News

ഞാൻ ആ ഡയലോഗ് പറയാൻ ശരിക്കും വിയർത്തു; എങ്ങനെയാണ് മീന ചേച്ചിയെ പോലെയുള്ള ഒരു ആര്ടിസ്റ്റിന്റെ മുഖത്തു നോക്കി ഇങ്ങനെ പറയുന്നത്; വരുൺ പ്രഭാകർ ആയപ്പോൾ ഉണ്ടായിരുന്ന അനുഭവം പങ്കുവച്ച് റോഷൻ

Malayalilife
ഞാൻ ആ ഡയലോഗ് പറയാൻ ശരിക്കും വിയർത്തു; എങ്ങനെയാണ് മീന ചേച്ചിയെ പോലെയുള്ള ഒരു ആര്ടിസ്റ്റിന്റെ മുഖത്തു നോക്കി ഇങ്ങനെ പറയുന്നത്; വരുൺ പ്രഭാകർ ആയപ്പോൾ ഉണ്ടായിരുന്ന അനുഭവം പങ്കുവച്ച് റോഷൻ

മിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം പന്ത്രണ്ടോളം സിനിമയിൽ അഭിനയിച്ച നടനാണ് റോഷൻ ബഷീർ. പ്ലസ്ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റോഷന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദൃശ്യത്തിലെ വരുണ്‍. ചെറിയ റോളാണെങ്കിലും വലിയ പ്രാധാന്യമുളള കഥാപാത്രം കൂടിയായിരുന്നു നടന്റെത്. വരുൺ പ്രഭാകർ എന്ന കഥാപാത്രമില്ലാതെ ഒരിക്കലും മുന്നോട്ട് പോകാത്ത സിനിമയാണ് ദൃശ്യം. വരുണിന്റെ തിരോധാനം അന്വേഷിക്കുന്നതാണ് സിനിമ. അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയതിന്റെ പ്രതികരണം ഇന്നും നിന്നിട്ടില്ല. ഓ ടി ടി റിലീസിന് ഒരുങ്ങിയിട്ടും മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. 

ആദ്യം നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്ന് പറഞ്ഞെങ്കിലും ദൃശ്യത്തിലെ ഒരു പ്രധാന സീൻ താരം വിയർത്തു എന്ന് വെളിപ്പെടുത്തിരുന്നു. വരുൺ കൊല്ലപ്പെടുന്ന ഒരു സീനുണ്ട്. മീനയും അൻസിബയും കൂടി വരുണിനെ ഒരു മുറിയിൽ വച്ച് കൊല്ലുന്ന സീനിൽ വരുണിന്റെ ഡയലോഗ് ഒക്കെ ശരിക്കും താരം വിയർത്താണ് പറഞ്ഞത് എന്നാണ് പറയുന്നത്. മീന ചേച്ചിയെ പോലൊരു നടിയുടെ കണ്ണില് നോക്കിയിട്ട് എന്നെ പോലൊരു ആള് എങ്ങനെയാ പറയുക എന്ന് താൻ ചോദിച്ചു എന്നും താരം പറഞ്ഞിരുന്നു. ഇത് സിനിമയല്ലെ. നിനക്ക് അടുത്ത അവസരം വേണ്ടെ. നീ ചെയ്യെന്ന് പറഞ്ഞു. നീ കൂളായിട്ട് ചെയ്യ് എന്നായിരുന്നു അസോസിയേറ്റ് പറഞ്ഞത്. സിനിമ ഇറങ്ങിയ ശേഷം ഒത്തിരി അമ്മമാര് എന്നോട് പറഞ്ഞിരുന്നു. മോനെ സിനിമയൊക്കെ നന്നായിട്ടുണ്ട്. മോന്‌റെ ക്യാരക്ടറും നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും പാടില്ലായിരുന്നു അവർ എന്റെയടുത്ത് പറഞ്ഞത് എന്നും താരമാ പറഞ്ഞിരുന്നു.  

ദൃശ്യം 2വിന് രണ്ടാം ഭാഗം വന്നപ്പോഴും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു റോഷന്റെ വരുണ്‍ പ്രഭാകര്‍. സിനിമ വലിയ വിജയം നേടിയതിലുളള സന്തോഷം റോഷനും അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

drishyam 2 varun roshan actor malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES