യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസൻ.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസൻ. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസൻ. ഗിന്നസ് റെക്കോർഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂർ സിനിമയായിരുന്നു ''വിപ്ലവം ജയിക്കാനുള്ളതാണ്'' എന്ന ചിത്രം.മലയാളത്തിലെ ആദ്യ സിംഗിൾ ഷോട്ട് ഫിലിമായിരുന്നു അത്. നിഷാദ് തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും നിർവ്വഹിച്ചിരിക്കുന്നത്.