സിനിമ സംവിധായകനും വിഖ്യാത നാടകകാരന്‍ തോപ്പില്‍ഭാസിയുടെ മകനുമായ അജയന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സിലിരിക്കൊയായിരുന്നു അന്ത്യം. എം.ടിയുടെ തിരക്കഥയില്‍ അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചനായിരുന്നു അജയന്റെ സംവിധാനത്തിലെ ആദ്യ വിജയചിത്രം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് നിര്യാണം. വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്. കുറച്ച് കാലമായി രോഗ ബാധിതനായ ഇദ്ദേഹം ചികില്‍സയിലായിരുന്നു. പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായനാകുകയായിരുന്നു ഇദ്ദേഹം
1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ അജയന്‍ സ്വന്തമാക്കി. അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പെരുന്തച്ചന്‍ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ ഓര്‍മയില്‍ ചിരപ്രതിഷ്ഠനേടിയ സര്‍ഗധനനായ സംവിധായകന്‍.
ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ ഈ ആദ്യചിത്രത്തിനുശേഷം അദ്ദേഹം ഇന്നേവരെ മറ്റൊരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. പെരുന്തച്ചന്‍ ഇരുപത്തിയഞ്ചുവര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ അതേപ്പറ്റി ചോദിക്കുമ്പോള്‍ മലയാള നാടകപ്രസ്ഥാനത്തിന്റെ പെരുന്തച്ചനായിരുന്ന തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍ വികാരാധീനനാകും.ഒരു പൈലറ്റാകാന്‍ കൊതിക്കുകയും എന്നാല്‍, സംവിധാനസഹായിയായി സിനിമാരംഗത്ത് വരുകയും ചെയ്ത അജയന്‍ പക്ഷേ, മദിരാശിഅഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാട്ടോഗ്രാഫിയിലാണ് ഒന്നാം റാങ്കോടെ ബിരുദം നേടിയത്.
ഏതാനും ഡോക്യുമെന്ററികള്‍ ചെയ്തുകൊണ്ടാണ് തുടക്കം. തകര, പ്രയാണം, ഒഴിവുകാലം തുടങ്ങിയ എത്രയോ ചിത്രങ്ങളുടെ പണിപ്പുരയില്‍ സിനിമാലോകത്തെ പെരുന്തച്ചന്മാരായിരുന്ന ഭരതനും പത്മരാജനുമായുള്ള ദീര്‍ഘകാലത്തെ സഹവാസവും തന്റെ കുടുംബത്തിന്റെ കലാപാരമ്പര്യവുമാണ് ഒരു സ്വതന്ത്രസംവിധായകന്റെ മേലങ്കിയണിയാനുള്ള ആത്മധൈര്യം അദ്ദേഹത്തിന് പകര്‍ന്നുകൊടുത്തത്. സിനിമാരംഗം അടക്കിഭരിക്കുന്ന ചില പ്രമാണിമാര്‍ തനിക്കെതിരെ സംഘടിതമായ ഗൂഢാലോചന നടത്തിയതായി അജയന്‍ കരുതുന്നു. ദുഷ്പ്രചരണം നടത്തി അവര്‍ ഈ രംഗത്തുനിന്നും
തന്നെ അകറ്റിനിര്‍ത്തുന്നു. മുതല്‍മുടക്കാന്‍ തയ്യാറായിവരുന്ന നിര്‍മാതാക്കളെപ്പോലും അവര്‍ അപവാദങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കുന്നു. ആകെ തകര്‍ന്നുപോകുന്ന ധാരാളം സന്ദര്‍ഭങ്ങള്‍. ചുറ്റും സഹായിവൃന്ദങ്ങളോ ഗോഡ്ഫാദറോ ഇല്ലാത്ത, കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട
ഒരു നവാഗതന് നേരിടേണ്ടിവന്നമഹാദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ് അജയന്റെ സിനിമാജീവിതം.ഇന്‍സ്റ്റിറ്റൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയശേഷം ഒരു തിരക്കഥ എഴുതിക്കിട്ടണമെന്ന ആവശ്യവുമായാണ് അജയന്‍ ആദ്യം എം.ടി.യുടെ അടുത്തുചെന്നത്. മാണിക്യക്കല്ല് എന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ എം.ടി.ക്കും വലിയ താത്പര്യം. 'ആലോചിക്കാം' എന്നുമാത്രമാണ് എം.ടി. അപ്പോള്‍ പറഞ്ഞത്.
തിരക്കൊഴിഞ്ഞ സമയത്ത് അജയനുവേണ്ടി എം.ടി. പെരുന്തച്ചന്‍ എഴുതാന്‍ തുടങ്ങി.വാസ്തുശാസ്ത്രപാരമ്പര്യം ഇന്നും നിലനില്‍ക്കുന്ന മംഗലാപുരത്തെ കുന്ദാപുരം എന്ന ഗ്രാമത്തില്‍ നാലുമാസം താമസിച്ച് പഴങ്കഥകളും ഐതിഹ്യങ്ങളും തച്ചുശാസ്ത്രഗ്രന്ഥങ്ങളും ആഴത്തില്‍ പഠിച്ചശേഷമാണ് എം.ടി. തിരക്കഥ
പൂര്‍ത്തിയാക്കിയത്. നായകനായി തിലകന്‍ മതിയെന്ന് നിര്‍ദേശിച്ചതും എം.ടി.തന്നെ. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന തിലകന്‍ അത് മാറ്റിവെച്ചിട്ടാണ് പടവുമായി സഹകരിച്ചത്. കേവലം 57 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. ഒരു സിനിമയ്ക്ക് 5060 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന അക്കാലത്ത് പെരുന്തച്ചന് ചെലവായത് വെറും 32 ലക്ഷം.
ഭാവചിത്രയുടെ ബാനറില്‍ ജയകുമാര്‍ നിര്‍മിച്ച് തിയേറ്ററുകളിലെത്തിച്ച പെരുന്തച്ചന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി. ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന് ഈ ചിത്രം നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി തിലകന് ലഭിക്കുന്നത് ഈ ചിത്രത്തിനാണ്. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം വാരിക്കൂട്ടി.
അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഡോ. സുഷമയാണ് ഭാര്യ. പാര്‍വ്വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.