Latest News

സുപ്രിയയും പൃഥ്വിരാജിനെയും പോലെ മകളുടെ ചിത്രം പുറത്ത് കാണിചില്ല; കാവ്യാ ദിലീപ് ദമ്പതികളുടെ പുതിയ ചിത്രങ്ങൾ വൈറൽ

Malayalilife
സുപ്രിയയും പൃഥ്വിരാജിനെയും പോലെ മകളുടെ ചിത്രം പുറത്ത് കാണിചില്ല; കാവ്യാ ദിലീപ് ദമ്പതികളുടെ പുതിയ ചിത്രങ്ങൾ വൈറൽ

ഴിഞ്ഞ മാസങ്ങളിൽ മുഴുവൻ കാവ്യയും ദിലീപും മീനാക്ഷിയുമായിരുന്നു സോഷ്യൽ മീഡിയയിലൊക്കെ. ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹമായിരുന്നു. ആഴ്ചകളോളം നീണ്ട് നിന്ന ചടങ്ങില്‍ ദിലീപും ഭാര്യ കാവ്യ മാധവനും മൂത്തമകള്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു. ഇവരുടെ മൂന്നുപേരുടെയും പുറകെ ആയിരുന്നു കാമറ കണ്ണുകൾ ഒക്കെയും. ഡാൻസും പാട്ടും ആഘോഷമായിരുന്നു ആ വിവാഹം. അന്ന് പക്ഷേ ഇളയമകള്‍ മഹാലക്ഷ്മിയെ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകര്‍. ഇപ്പോൾ പുതിയ ചിത്രമാണ് താരങ്ങളുടേതായി വൈറൽ ആകുന്നതു. മകളെ പുറംലോകത്തിന് കാണിക്കാത്തതെന്താണെന്നുള്ള ചോദ്യം ഉയര്‍ന്ന് വരുന്നതിനിടെയാണ് പുതിയ ചിത്രം വൈറലായത്.

മഹാലക്ഷ്മിയെ കൈയിലെടുത്ത് നില്‍ക്കുന്ന ദിലീപും പിന്നില്‍ മകളുടെ കളിപ്പാട്ടം പിടിച്ച് നില്‍ക്കുന്ന കാവ്യ മാധവനുമാണ് ചിത്രത്തിലുള്ളത്. വീടിന്റെ മുന്നില്‍ നിന്നും ആരോ മഹാലക്ഷ്മിയോട് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ ദിലീപിന്റെയും കാവ്യയുടെയും മുഖം കാണാമെങ്കിലും മഹാലക്ഷ്മിയെ കാണിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ക്കിടയില്‍. ഇതേപോലെയാണ് സുപ്രിയ പൃഥ്വിരാജ് ദമ്പതികളും. പക്ഷേ ഇപ്പോൾ മീനാക്ഷി എവിടെ എന്നാണ് ചോദിക്കുന്നത്. 

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുന്‍പില്‍ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവില്‍ രണ്ടാം പിറന്നാള്‍ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു.

dileep kavya meenakshi mahalekshmi malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES