ചെട്ടിക്കുളങ്ങര ദേവിയെ തൊഴാനെത്തി നടന്‍ ദീലിപിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ദിലീപോ കാവ്യയോ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എങ്കിലും ഇവരുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറുന്നത്. ഇപ്പോഴിതാ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ എത്തിയ നടന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചാന്താട്ടം വഴിപാടും തുലാഭാരവും നടത്തിയാണ് നടന്‍ മടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ദിലീപ് എത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉണ്ടശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തി. ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്‍വന്‍ഷന്‍ സെന്റര്‍ ഓഫീസില്‍ വിശ്രമിച്ച ദിലീപിന് ക്ഷേത്രഭരണസമിതി ഉപഹാരം സമ്മാനിച്ചു.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ദീലിപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ, വമ്പന്‍ പ്രൊജക്റ്റുകളുമായാണ് ദിലീപ് 2023 നെ വരവേല്‍ക്കുന്നത്.