ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും എത്തിയ നടിയാണ് കാവ്യ മാധവൻ. വല്ലപ്പോഴും മാത്രമാണ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുള്ളത്. കൂടുതലും തന്റെ സ്വന്തം കടയായ ലക്ഷ്യക്ക് വേണ്ടിയാണു പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രത്തിന് ശേഷം ഇപ്പോഴിതാ ന്യൂഇയര്‍ സ്‌പെഷ്യല്‍ ഫോട്ടോയും പങ്കുവച്ചിരിക്കുകാണ് താരം. 'ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍' എന്ന ക്യാപ്ഷനൊപ്പമാണ് കാവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മകള്‍ മാമാട്ടി എന്ന മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷം എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതേത് രാജ്യമാണ് എന്ന് തിരക്കി ആരാധകര്‍ കമന്റില്‍ എത്തിയിട്ടുണ്ട്.
ദിലീപേട്ടനും മീനാക്ഷിയും എവിടെ എന്ന് അന്വേഷിക്കാത്തവരും കുറവല്ല. നാല് പേരും ഒന്നിച്ചുള്ള ചിത്രം കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം, അത്തരം ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. മാമാട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാവ്യ - ദിലീപ് ഫാന്‍സിന് ഈ ചിത്രങ്ങള്‍ തന്നെ ധാരാളമാണ്. കുസൃതിക്കുരുന്നായ മാമാട്ടിയുടെ വീഡിയോകളും ഫോട്ടോകളും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്. മഹാലക്ഷ്മി തന്നെ സ്വയം വിളിക്കുന്ന പേരാണ് മാമാട്ടി എന്നാണ് ദിലീപ് പറഞ്ഞത്.
ബാലതാരമായി സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. പതിനാലാം വയസ്സില്‍ നായികയായി അരങ്ങേറിയ കാവ്യ മലയാളത്തിന്റെ സ്വന്തം നായികയായി വളര്‍ന്നു. ആദ്യ വിവാഹം കഴിഞ്ഞ സമയത്ത് ഇന്റസ്ട്രിയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തെങ്കിലും, ഗദ്ദാമ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോള്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും അഭിനയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് നടി.