Latest News

'ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് എന്നോട് ദേഷ്യമില്ല'; അജ്മല്‍ അമീര്‍ പറഞ്ഞ വാക്കുകൾ

Malayalilife
'ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് എന്നോട് ദേഷ്യമില്ല'; അജ്മല്‍ അമീര്‍ പറഞ്ഞ വാക്കുകൾ

ഡോക്ടര്‍ എന്ന വലിയൊരു പ്രൊഫഷന്‍ ഉണ്ടായിട്ടും, അഭിനയത്തോടുള്ള പാഷന്‍ കൊണ്ട് ഈ രംഗത്തേക്ക് വന്ന നടനാണ് അജ്മല്‍ അമീര്‍. പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായ അജ്മല്‍ ഇന്ന് മലയാളത്തിലും തമിഴിലും സജീവമാണ്. വില്ലനായും നായകനായും ഒരേ സമയം അഭിനയിക്കുന്നതിലും അജ്മലിന് വിരോധമില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മതി എന്ന് മാത്രം. അങ്ങനെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് തങ്കമണി. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചിത്രത്തില്‍ ചെറിയൊരു റോള്‍ എങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് അജ്മല്‍ പറയുന്നു. സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം തന്നെ ആകര്‍ഷിച്ചത് ദിലീപേട്ടന്റെ സിനിമയാണ് എന്നത് തന്നെയാണ് എന്ന് അജ്മല്‍ പറയുന്നത്. അത് തന്റെ ലക്ക് ഫാക്ട് ആണെന്നാണ് അജ്മല്‍ പറഞ്ഞത്. 

തങ്കമണി ദിലീപേട്ടനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ്. നേരത്തെ അരികെ, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ രണ്ട് സിനിമകളിലും ദിലീപേട്ടന്‍ സ്‌നേഹിച്ച് സെറ്റാക്കി വച്ച കാമുകിമാരെ അടിച്ചുകൊണ്ടുപോകാന്‍ എത്തുന്ന ആളായിട്ടായിരിക്കും ഞാന്‍ വരുന്നത്. അരികെയില്‍ സംവൃത സുനിലിനെ ആണെങ്കില്‍, ടു കണ്‍ട്രീസില്‍ ഇഷ തല്‍വാറിനെ. ദിലീപേട്ടനെ സ്‌നേഹിച്ച്, എങ്ങനെയെങ്കിലും ഈ സ്ത്രീ ദിലീപേട്ടന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പോയാല്‍ മതി എന്ന് കരുതുമ്പോഴായിരിക്കും ഞാന്‍ വരുന്നത്. സത്യത്തില്‍ ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഫാന്‍സിന് എന്നോട് ദേഷ്യമില്ല- അജ്മല്‍ പറഞ്ഞു.

തെലുങ്കില്‍ ഇപ്പോള്‍ നായകനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അന്യ ഭാഷയില്‍ നായകനായി അഭിനയിക്കുമ്പോഴും, എന്റെ സ്വന്തം ഭാഷയില്‍ നായകനല്ലാതെ, ചെറിയ റോളുകള്‍ ആണെങ്കിലും ചെയ്യുന്നത്, എന്റെ മലയാളി പ്രേക്ഷകര്‍ എന്നെ വിട്ട് പോകരുത് എന്നുള്ളതുകൊണ്ടാണ്. ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലൊരു നല്ല നായക വേഷം കിട്ടും എന്ന മോഹവും എനിക്കുണ്ടെന്നാണ് നടന്‍ പറഞ്ഞത്. മാര്‍ച്ച് മാസവും എനിക്ക് പ്രിയപ്പെട്ടതാവാന്‍ പോകുന്നു എന്നൊരു വിശ്വാസം എനിക്കുണ്ട്. മാര്‍ച്ച് 7 നാണ് തങ്കമണഇ റിലീസ്, മാര്‍ച്ച് ഒന്നിന് ഞാന്‍ നായകനായി അഭിനയിക്കുന്ന, രാം ഗോപാല വര്‍മ സര്‍ സംവിധാനം ചെയ്യുന്ന വ്യൂഹം എന്ന സിനിമയും റിലീസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം- അജ്മല്‍ പറഞ്ഞു. 

ajmal amir about his combo with dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക