ദിലീപിന്റെ 148-ാം ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ ചടങ്ങും കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനററില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.. ഇപ്പോളിതാ അണിയറയില്‍ നടനെ നായകനാക്കി ഹിറ്റ് സംവിധായകരുടെ ചിത്രങ്ങള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ക്രിസ്റ്റഫറിനുശേഷം ബി. ഉണ്ണിക്കൃഷ്ണനും റോഷാക്കിനുശേഷം നിസാം ബഷീറും സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ദിലീപ് നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. രതീഷ് രഘുനന്ദന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം ദിലീപ് നിസാം ബഷീറിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഇതിനുശേഷമാണ് ബി. ഉണ്ണിക്കൃഷ്ണന്‍ ചിത്രം ആരംഭിക്കുക.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ എ ന്ന ചിത്രത്തില്‍ ദിലീപ് നായകനായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ബി.ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ, മമ്മൂട്ടി ചിത്രം റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ ആദ്യമായാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. പോയവര്‍ഷം മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക.
അതേസമയം റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയിസ് ഒഫ് സത്യനാഥന്‍ ആണ് റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം. വീണ നന്ദകുമാര്‍ ആണ് നായിക. വന്‍ താരനിരയിലാണ് വോയ്സ് ഒഫ് സത്യനാഥന്‍ ഒരുങ്ങുന്നു. അനുപംഖേര്‍, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ എന്നിവരുടെ സാന്നിദ്ധ്യമുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ദിലീപ്. തെന്നിന്ത്യന്‍ താരം തമന്ന ആണ് നായിക. തമന്നയുടെ മലയാള അരങ്ങേറ്റം കൂടിയാണ്.