Latest News

ഞാൻ അങ്ങ് B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ: മീനാക്ഷി

Malayalilife
ഞാൻ അങ്ങ് B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ: മീനാക്ഷി

ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ കൊച്ചു താരമാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി. സോഷ്യൽ മീഡിയയിലൂടെ തന്നെ മീനാക്ഷി തന്റെ   എസ്എസ്എൽസി പരീക്ഷ ഫലം പങ്കിട്ടിരുന്നു. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് ഈ കൊച്ചു  മിടുക്കി കരസ്ഥമാക്കിയിരുന്നത്. എന്നാൽ ആ ബി പ്ലസും ഇപ്പോൾ  എ യാക്കി മാറ്റിയിരിക്കുകയാണ് മീനാക്ഷി.

 മീനാക്ഷിയ്ക്ക് എ ഗ്രേഡ് റി വാല്യുവേഷന് നൽകിയപ്പോഴാണ് ലഭിച്ചത്. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആയിരുന്നു മീനാക്ഷി കരസ്ഥമാക്കിയിരുന്നത്. ഫിസിക്സിന് മാത്രമായിരുന്നു കുട്ടിത്താരത്തിന്  ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. തുടർന്ന് റി വാല്യുവേഷന് നൽകിയപ്പോഴാണ്  എ ഗ്രേയ്‌ഡിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ ഞാൻ അങ്ങ് B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’’ എന്നാണ് റിസൽട്ട് പങ്കുവച്ച് കൊണ്ട് മീനാക്ഷി കുറിച്ചത്.

 മീനാക്ഷി പത്താം ക്ലാസ് വിദ്യാഭയസം പൂർത്തീകരിച്ചിരിക്കുന്നത് കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ്. മീനാക്ഷിയുടെ യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.  മീനാക്ഷി അഭിനയലോകത്തേക്ക് രണ്ടാം വയസിലാണ് എത്തിയത്. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
 

Read more topics: # child artist meenakshi ,# sslc result
child artist meenakshi sslc result

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES