വിഷമത്തോടെയെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിയ്ക്കുകയാണ്; ഖോ ഖോക്ക് പിന്നാലെ ചതുർമുഖവും തിയേറ്ററിൽ നിന്നും മാറ്റി

Malayalilife
വിഷമത്തോടെയെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിയ്ക്കുകയാണ്; ഖോ ഖോക്ക് പിന്നാലെ ചതുർമുഖവും തിയേറ്ററിൽ നിന്നും മാറ്റി

പിന്നെയും തീയേറ്ററുകൾ ഒക്കെ അടഞ്ഞ് തുടങ്ങി. മലയാള സിനിമ ഇറക്കാതെ മാറ്റികൊണ്ടിരിക്കുന്നു. തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്ന പല ചിത്രങ്ങളും പ്രദർശനത്തിൽ നിന്നും മാറ്റി. തീയേറ്ററുകളുടെ സമയക്രമീകരണം മാറ്റിയതാണ് ഇങ്ങനെ ചെയ്യാൻ ഉള്ള കാരണം. ശനിയാഴ്ചകളും പൊതു അവധി ആക്കി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും നിരോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും തിയേറ്ററുകള്‍ അടച്ചിടാനും നിര്‍ബന്ധിതരാവുകയാണ് തിയേറ്റര്‍ ഉടമകള്‍.

ഇറങ്ങിയ സമയം മുതൽ തീയേറ്ററുകൾ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന സിനിമയാണ് ചതുർമുഖം. അത് കഴിഞ്ഞായിരുന്നു ഖോ ഖോ എന്ന ചിത്രം ഇറങ്ങിയത്. ഇതിനു മികച്ച കളക്ഷൻ ഇല്ലായിരുന്നുവെങ്കിലും ഇറങ്ങിയ കുറച്ച് ദിവസത്തിനുള്ളിൽ തന്നെ പിൻവലിക്കേണ്ടി വന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഖൊ ഖൊ എന്ന ചിത്രം തത്കാലികമായി തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഖൊ ഖൊയ്ക്ക് പിന്നാലെ ഇതാ ചതുര്‍മുഖവും പിന്‍വലിയ്ക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത ഭൂരിഭാഗം തിയേറ്ററുകളിലും ചുതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കൊവിഡിന് എതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട സാഹചര്യം ഉണ്ടായിരിയ്ക്കുന്നത്. അതുകൊണ്ട് കുറച്ച് വിഷമത്തോടെയെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിയ്ക്കുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയവും പൊതു ഇടങ്ങളില്‍ സുരക്ഷിതവും ആവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുന്നതായിരിയ്ക്കും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക. സുരക്ഷിതരായിരിയ്ക്കുക. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജു വാര്യര്‍ എന്നാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 

chathurmukham malayalam movie theatre release no covid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES