Latest News

വിവാഹം കഴിച്ചതു ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്; അദ്ദേഹത്തിന് എന്നില്‍ വിശ്വാസക്കുറിവ്; എനിക്കതിനോട് പൊരുത്തപ്പെടാനാകില്ല; മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചതായി അറിയിച്ച് നടി ചാരു അസോപ; വേര്‍പിരിയുന്നത് സുസ്മിത സെന്നിന്റെ സഹോദരന്‍ രാജിവ് സെനും കുടുംബവും

Malayalilife
 വിവാഹം കഴിച്ചതു ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്; അദ്ദേഹത്തിന് എന്നില്‍ വിശ്വാസക്കുറിവ്; എനിക്കതിനോട് പൊരുത്തപ്പെടാനാകില്ല; മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചതായി അറിയിച്ച് നടി ചാരു അസോപ; വേര്‍പിരിയുന്നത് സുസ്മിത സെന്നിന്റെ സഹോദരന്‍ രാജിവ് സെനും കുടുംബവും

വിവാഹ മോചനത്തിന് ഒരുങ്ങി നടി ചാരു അസോപയും ഭര്‍ത്താവ് രാജീവ് സെന്നും. മൂന്നുവര്‍ഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്നത്.നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 2019 ലായിരുന്നു ഇവരുടെ വിവാഹം. രാജീവ് സെന്നിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ഇനിയതിന് സാധിക്കില്ലെന്നും ചാരു അസോപ പറയുന്നു.തനിക്ക് മുന്‍പ് ചാരു മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും ആ വിവരം മറച്ചുവെച്ചു എന്നുമാണ് രാജീവ് സെന്നിന്റെ ആരോപണം...

പിരിയാന്‍ ഞങ്ങള്‍ നിയമവഴി സ്വീകരിച്ചിട്ടുണ്ട്. ഞാനാണ് അത് തുടങ്ങിവച്ചത്. വിവാഹം കഴിച്ചതുമുതല്‍ മൂന്നുവര്‍ഷമായി ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് എന്നില്‍ വിശ്വാസക്കുറവുണ്ട്. എനിക്ക് അതിനോട് പൊരുത്തപ്പെടാനാകില്ല. വിവാഹ മോചനം ആവശ്യപ്പെട്ട് ഞാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മോശം സാഹചര്യത്തില്‍ എന്റെ മകള്‍ വളര്‍ന്നുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ചാരു പറഞ്ഞു. 

പതിനെട്ടാം വയസില്‍ 2016 ല്‍ ആയിരുന്നു ചാരുവിന്റെ ആദ്യ വിവാഹം. 2018 ല്‍ വിവാഹമോചിതയായി. നാലുമാസത്തെ പ്രണയത്തിനുശേഷം 2019 ജൂണ്‍ ഏഴിനാണ് രാജീവും ചാരുവും വിവാഹിതരായത്.

തന്നോട് സത്യം പറയാതെ മറച്ചുവച്ചതാണ് വേദനിപ്പിച്ചതെന്ന് രാജീവ് സെന്‍ പറയുന്നു. ചാരുവിന്റെ ഭൂതകാലം ചുഴിഞ്ഞു പോയിട്ടില്ല. നേരത്തേ വിവാഹിതയായിരുന്നുവെന്നവിവരം പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അത് സ്നേഹത്തോടെ ബഹുമാനത്തോടെ മനസ്സിലാക്കുമായിരുന്നു-രാജീവ് സെന്‍ പറയുന്നു...

Read more topics: # ചാരു അസോപ
charu divorce case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES