Latest News

വിവാഹമോചിത, സിംഗിള്‍ മദര്‍; മുംബൈയിലെ ചെലവ് താങ്ങാനാകുന്നില്ല; സ്വന്തം നാട്ടില്‍ തിരികെ പോയി ഓണ്‍ലൈന്‍ തുണിക്കച്ചവടം തുടങ്ങി നടി 

Malayalilife
 വിവാഹമോചിത, സിംഗിള്‍ മദര്‍; മുംബൈയിലെ ചെലവ് താങ്ങാനാകുന്നില്ല; സ്വന്തം നാട്ടില്‍ തിരികെ പോയി ഓണ്‍ലൈന്‍ തുണിക്കച്ചവടം തുടങ്ങി നടി 

അഭിനയത്തിലൂടെയും വ്യക്തിജീവിതത്തിലെ തരംഗങ്ങളിലൂടെയും വേദികളില്‍ നിറഞ്ഞുനിന്ന നടിയാണ് ചാരു അസോപ. 'ദേവോം കാ ദേവ് മഹാദേവ്', 'ബാല്‍വീര്‍' തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച ചാരു, മുന്‍ മിസ് യൂണിവേഴ്‌സായ സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നിനൊപ്പം കഴിഞ്ഞിരുന്ന വിവാഹ ജീവിതം 2023-ല്‍ അവസാനിപ്പിച്ചു. വേര്‍പിരിഞ്ഞതിന് ശേഷമാണ് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. 

മുംബൈയിലെ ചെലവേറിയ ജീവിതശൈലിയില്‍ നിന്ന് തനിയെ ജീവിച്ച് പോകാന്‍ സാധിക്കാത്തത് കൊണ്ട് നടി തന്റെ സ്വദേശമായ രാജസ്ഥാനിലെ ബികാനീറിലേക്കാണ് ചാരു തിരിച്ച് പോയിരുന്നു. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഗിള്‍ മതര്‍ എന്ന രീതിയില്‍ കൂടി വരുന്ന് ജീവിതചിലവുകളില്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ അവിടെത്തന്നെ, കുടുംബത്തോടൊപ്പം താമസിച്ച് ഓണ്‍ലൈന്‍ തുണിക്കച്ചവടം തുടങ്ങിയിരിക്കുകയാണ് നടി. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാരു താന്‍ പുതിയതായി ആരംഭിച്ച വസ്ത്രവിപണിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെച്ചത്. സാരികള്‍ അടക്കമുള്ള ഇടത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഈ സംരംഭം, നടിയുടെ സ്വതന്ത്രമായ നിലപാടിന്റെ പ്രതീകമായി ആരാധകരില്‍ നിന്നും പ്രശംസ നേടുന്നു. 'മകളെ ആയയുടെ ബുദ്ധിമുട്ട് അറിയിക്കാതെ വളര്‍ത്താനും, വീട്ടില്‍നിന്ന് തന്നെ സാമ്പത്തികമായി സ്വയം നിലനില്‍ക്കാനും ഞാന്‍ മുംബൈ വിട്ടത് വേണ്ടിയായിരുന്നു,' എന്നും ഈ മാറ്റത്തിനൊപ്പമുള്ള ആത്മവിശ്വാസം ചാരുവിന്റെ പ്രതികരണങ്ങളില്‍ വ്യക്തമാണ്

Read more topics: # ചാരു അസോപ
charu asopa leaves mumbai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES