മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം 'ചാര്‍ലി'യുടെ തമിഴ് റീമേക്ക് 'മാര' യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാര്‍വതി അഭിനയിച്ച ടെസ എന്ന കഥാപാത്രമായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്.
വിക്രം വേദയ്ക്കു ശേഷം മാധവനും ശ്രദ്ധയും ജോഡികളായെത്തുന്ന ചിത്രമാണിത്. നേരത്തെ സായ് പല്ലവി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നടിയെല്ലന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.അപര്‍ണ ഗോപിനാഥിന്റെ റോളില്‍ ശിവദയുമെത്തും. ......
മാധവന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപ് കുമാര്‍ ആണ്.കല്‍കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. തമിഴില്‍ ആവശ്യമായ മാറ്റത്തോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അടുത്തിടെ ചാര്‍ലിയുടെ മറാഠി റീമേക്കും പുറത്ത് വന്നിരുന്നു.
മാധവിനെ നായകനാക്കി എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പല കാരണങ്ങളാല്‍ നീണ്ട പോകുകയായിരുന്നു. സായി പല്ലവിയായിരുന്നു നായികയായി തീരുമാനിച്ചതും എന്നാല്‍ സായിക്ക് ഡേറ്റ് പ്രശ്നങ്ങള്‍ വന്നതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വിജയ് തിരക്കായതോടെ ദിലിപ് ചിത്രം ഏറ്റെടുക്കുകയായിരുന്നു.