Latest News

ചാക്കോച്ചന്‍ മത്സരാര്‍ത്ഥിയ്ക്ക് ബെല്‍റ്റ് ഊരികൊടുത്തു; ആര്‍ക്കുമറിയാത്ത സത്യകഥ

Malayalilife
ചാക്കോച്ചന്‍ മത്സരാര്‍ത്ഥിയ്ക്ക് ബെല്‍റ്റ് ഊരികൊടുത്തു; ആര്‍ക്കുമറിയാത്ത സത്യകഥ

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആഡിസ് അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ഇപ്പോഴിതാ, ഷോയ്ക്കിടെ ചാക്കോച്ചന്‍ വിധികര്‍ത്താവായി ത്തിയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ആഡിസ്. ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവരായിരുന്നു ഷോയിലെ വിധി കര്‍ത്താക്കള്‍.

ഒരിക്കല്‍ ഡാന്‍സ് ചെയ്യേണ്ട ഒരു സെക്ഷന്‍ എത്തിയപ്പോള്‍, എന്റെ പാന്റ്സ് ഊരി വീഴുന്നു. അപ്പോള്‍ ഷോയുടെ ഡയറക്ടര്‍ വിളിച്ചു പറഞ്ഞു, 'ആഡിസിന്റെ പാന്റ്സ് ഊരി വീഴുന്നു. അവന് സ്റ്റെപ്സ് ചെയ്യാന്‍ കഴിയുന്നില്ല. അതെന്താണെന്ന് നോക്കൂ' എന്ന്.

ഡാന്‍സ് തുടങ്ങാന്‍ പോകുന്നു. പെട്ടന്ന് ഒരു വിളി വന്നു, 'ആഡിസ്, നില്‍ക്കൂ' തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഓടി വരുന്നു. എന്നെ തല്ലാന്‍ വരുന്നതാണെന്നാണ് കരുതിയത്. പക്ഷെ കുഞ്ചാക്കോ ബോബന്‍ ഓടി വന്ന്, അദ്ദേഹത്തിന്റെ ബെല്‍റ്റ് ഊരി എനിക്ക് ഇട്ട് തന്നു. അന്ന് ചാക്കോച്ചന്റെ ബെല്‍റ്റ് ഇട്ടിട്ടാണ് ഞാന്‍ ഡാന്‍സ് കളിച്ചത്. പക്ഷെ അന്ന നേര്‍വസ് കാരണം ആ സത്യം, ചാക്കോച്ചനാണ് എന്നെ സ്വന്തം ബെല്‍റ്റൂരി തന്ന് സഹായിച്ചത് എന്ന സത്യം മൈക്കിലൂടെ പറയാന്‍ സാധിച്ചില്ല എന്നും ആഡിസ് പറഞ്ഞു.

 

Read more topics: # chakochan,# gave belt to adis
chakochan gave belt to belt adis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES