Latest News

ആളും ആരവവും കൊട്ടും കുരവയും ആരവങ്ങളും ഇല്ല; നിശാന്തുമായുള്ള വിവാഹം കഴിഞ്ഞ കാര്യം പങ്ക് വച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത്; രജിസ്റ്റര്‍ വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരം 

Malayalilife
ആളും ആരവവും കൊട്ടും കുരവയും ആരവങ്ങളും ഇല്ല; നിശാന്തുമായുള്ള വിവാഹം കഴിഞ്ഞ കാര്യം പങ്ക് വച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത്; രജിസ്റ്റര്‍ വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരം 

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. സീമ വിനീത് തന്നെയാണ് വിവരം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. 'കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ..... ഫൈനലി ഒഫിഷ്യലി മാരീഡ്', എന്ന അടിക്കുറിപ്പോടെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന വിവരം സീമ പങ്കുവെച്ചത്.

കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതോടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്. വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചര്‍ച്ചയായിരുന്നു.
ഇരുവരും വീട്ടുകാരും കൂടിയുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളും സീമ വിനീത് പങ്കുവെച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സീമ ഈ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സീമ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം.

Read more topics: # സീമ വിനീത്
celebrity makeup artist seema vineeth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക