പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്;ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ; ബന്ധം പിരിയുന്നെന്നു പറഞ്ഞതിനു പിന്നാലെ ഒന്നിച്ച് സീമ വീനിതും നിശാന്തും

Malayalilife
 പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്;ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ; ബന്ധം പിരിയുന്നെന്നു പറഞ്ഞതിനു പിന്നാലെ ഒന്നിച്ച് സീമ വീനിതും നിശാന്തും

ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ നിശ്ചയം നടത്തി അഞ്ചുമാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പായിരുന്നു അത്. 
        
നിശാന്ത് എന്ന വ്യക്തിയുമായിട്ടാണ് സീമ വിനീതിന്റെ വിവാഹനിശ്ചയം നടന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് സീമ എത്തുകയായിരുന്നു. എന്നാലിപ്പോളിതാ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സീമ വിനീത് പങ്കുവച്ചിരിക്കുകയാണ്. ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്നു പറഞ്ഞാണ് വിഡിയോ പങ്കുവച്ച് സീമ കുറിച്ചത്.
ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് സീമ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. 

പരസ്പരം മനസിലാക്കുന്ന ബന്ധങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിള്ളലുകള്‍ സംഭവിച്ചാല്‍ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നുംഅങ്ങനെ വിട്ടുകളയാന്‍ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്‌നേഹം.. എന്നാണ് സീമ പുതിയ കുറിപ്പില്‍ പറയുന്നത്.

യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനെ പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വീഡിയോയിലുളളത്. 

തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധത്തില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു സീമ നേരത്തെ പറഞ്ഞത്. 'ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി... എന്നായിരുന്നു ബന്ധം വേര്‍പിരിയുകയാണെന്ന് പറഞ്ഞുകൊണ്ട് സീമ വിനീതിന്റെ കുറിപ്പ.

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം. എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെ ആയിരുന്നു സീമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

 

Read more topics: # സീമ വിനീത്
seema vineeth ishanth again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES